കേരളക്കരയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ഒന്നായിരുന്നു സിസ്റ്റര്‍ അഭയയുടെ കൊലപാതകം. നീണ്ട 28 വർഷങ്ങൾക്ക് ശേഷം കേസിൽ കുറ്റക്കാർക്കെതിരെ ശിക്ഷ വിധിച്ചിരിക്കുകയാണ് കോടതി. എന്നാൽ അഭയ കേസിന്റെ ചലച്ചിത്രാവിഷ്കാരം എന്ന പേരില്‍ പ്രസിദ്ധി നേടിയ ചിത്രമാണ് സുരേഷ് ഗോപി നായകനായി എത്തിയ ക്രൈം ഫയല്‍. സിനിമയില്‍ സിസ്റ്റര്‍ അമല എന്ന കഥാപാത്രത്തിന്റെ കൊലപാതകം അന്വേഷിക്കാന്‍ എത്തുന്ന പോലീസ് ഉദ്യോഗസ്ഥൻ ഈശോ പണിക്കര്‍ ഐപിഎസ് ആയാണ് താരമഭിനയിച്ചത്.
read also:സല്മാന് അവിവാഹിതനായി തുടരുന്നതിന് കാരണം സൂപ്പര്‍നായിക!!
1999 ൽ കെ മധു ഒരുക്കിയ ക്രൈം ഫയലിലെ ഈശോ പണിക്കർ വീണ്ടുമെത്തുന്നു.സുരേഷ് ഗോപിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് സംവിധായകൻ കെ. മധു പറഞ്ഞു.
സിനിമയുടെ തിരക്കഥ ഉള്‍പ്പെടെയുള്ളവയുടെ ആലോചന തുടങ്ങി. ഈശോപണിക്കരെ സൃഷ്ടിച്ച എ.കെ. സാജന് തന്നെയാണ് പുതിയ ചിത്രത്തിന്റെയും തിരക്കഥ ഒരുക്കുന്നത്.
Post Your Comments