
ടൊവിനോ തോമസിനേയും കനി കുസൃതിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി സനല്‍കുമാര്‍ ശശിധരന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വരുന്നു. കാണെക്കാണേ, കള എന്നീ സിനിമകള്‍ക്ക് ശേഷം ടൊവിനോ തോമസ് നായകനെയെത്തുന്ന ചിത്രമാണ് ഇത്.
സുദേവ് നായരും സിനിമയില്‍ പ്രധാന റോളിൽ എത്തുന്നുണ്ട്.
കാലിക പ്രസക്തിയുള്ള പ്രമേയമാണ് സിനിമ കൈകാര്യം ചെയ്യുന്നതെന്ന് സനൽകുമാർ പറയുന്നു. പത്തനംതിട്ടയിലെ റാന്നിയിലും പെരുമ്പാവൂരുമായാണ് സിനിമ ചിത്രീകരിക്കുന്നത്. ചന്ദ്രു ശെല്‍വരാജാണ് ക്യാമറ. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Post Your Comments