സീരിയല്‍ നടൻ രാഹുൽ രവി വിവാഹിതനായി. ലക്ഷ്മി എസ് നായരാണ് വധു. പെരുമ്പാവൂരില്‍ വെച്ച് നടന്ന ചടങ്ങിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുകയാണ്.തന്റെ വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് വ്യക്തമാക്കി അടുത്തിടെ താരമെത്തിയിരുന്നു.
മഴവിൽ മനോരയിലെ പൊന്നമ്പിളി എന്ന സീരിയലിലൂടെയാണ് രാഹുൽ രവി കുടുംബപ്രേക്ഷകരുടെ പ്രിയതാരമായി മാറുന്നത്. പിന്നീട് തമിഴ് സീരിയലിലും ശ്രദ്ധേയ സാന്നിധ്യമായി. മോഡലിങ് രംഗത്തുനിന്ന് അഭിയരംഗത്തേക്ക് എത്തിയ താരം അവതാരകനായും തിളങ്ങി.
Post Your Comments