ആറാമത് ഷിംല ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ റിയാസ് റാസും പ്രവീണ്‍ കേളിക്കോടനും ചേര്‍ന്ന് സംവിധാനം ചെയ്ത ‘പുള്ള്’ മികച്ച ഇന്ത്യന്‍ സിനിമയായി തിരഞ്ഞെടുത്തു. ഇതിവൃത്തവും അവതരണത്തിലെ വ്യത്യസ്ഥതയുമാണ് ചിത്രത്തിന് പുരസ്ക്കാരം നേടിക്കൊടുത്തത്.
ഫസ്റ്റ് ക്ലാപ്പ് സിനിമ-സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ പൊതുജനങ്ങളില്‍ നിന്ന് പണം സമാഹരിച്ചാണ് ചിത്രം നിര്‍മ്മിച്ചത്.ഷബിതയുടേതാണ് കഥ. തിരക്കഥ- വിധു ശങ്കര്‍, ബിജീഷ് ഉണ്ണി, ശാന്തകുമാര്‍, ഷബിത. ഛായാഗ്രാഹകന്‍- അജി വാവച്ചന്. റെയ്ന മരിയ, സന്തോഷ് സരസ്സ്, ധനില്‍ കൃഷ്ണ, ലതാ സതീഷ്, ആനന്ദ് ബാല്‍ എന്നിവരാണ് അഭിനേതാക്കള്‍.
Post Your Comments