ജനിക്കുമ്പോഴേ സെലിബ്രിറ്റികളാകുന്നവരാണ് സിനിമാ താരങ്ങളുടെ മക്കൾ. സിനിമയിൽ അഭിനയിച്ചില്ലെങ്കിലും നിരവധി ആരാധകരാണ് താരങ്ങളുടെ മക്കൾക്ക് ഉള്ളത്. അത്തരത്തിൽ ആരാധകരുടെ മനസ് കീഴടക്കിയ താരപുത്രിയാണ് പ്രാർത്ഥന ഇന്ദ്രജിത്ത്. നടൻ ഇന്ദ്രജിത്തിന്റേയും നടി പൂര്‍ണിമയുടെയും മകളായ പ്രാർത്ഥന സോഷ്യൽ മീഡിയ വഴി പങ്കുവെക്കുന്ന എല്ലാ ചിത്രങ്ങളും ശ്രദ്ധേയമാകാറുണ്ട്.
മോഡേണും ട്രെഡീഷനലും സമന്വയിപ്പിച്ച ട്രെൻഡി ലുക്കിലാണ് പ്രാർത്ഥന ഇത്തവണ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ‘അലോഹ’ എന്ന് മാത്രമാണ് ക്യാപ്ഷനിൽ പറഞ്ഞിരിക്കുന്നത്. മക്കൾക്ക് വസ്ത്രധാരണ സ്വാതന്ത്ര്യം നൽകിയിട്ടുള്ള അമ്മയാണ് താനെന്ന് പൂർണിമ മുൻപും പറഞ്ഞിട്ടുണ്ട്.
എന്നാൽ വസ്ത്രധാരണത്തിൽ നിരവധി തവണ സൈബർ ആക്രമണം നേരിട്ടുള്ള വ്യക്തി കൂടിയാണ് പ്രാർത്ഥന. എന്നാൽ അത്തരം വിമര്‍ശങ്ങള്‍ക്ക് ചെവി കൊടുക്കാത്ത ആളാണ് പ്രാർത്ഥന. മാതാപിതാക്കളായ ഇന്ദ്രജിത്തും പൂർണിമയും പൂർണ പിന്തുണയും സ്വാതന്ത്ര്യവും മക്കൾക്ക് കൊടുത്തിട്ടുണ്ട്.
Post Your Comments