ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടൻ രജനീകാന്തിന് ആശ്വാസ വാക്കുകളുമായി മമ്മൂട്ടി. രക്തസമ്മർദ്ദത്തിൽ വ്യതിയാനം കണ്ടെത്തിതിയതിനെ തുടർന്നാണ് രജനികാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ‘വേഗം സുഖമായി വരൂ സൂര്യ.. സ്നേഹത്തോടെ ദേവ..’ എന്നാണ് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്. ദളപതി എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെയും രജിനികാന്തിൻ്റെയും കഥാപാത്രങ്ങളുടെ പേര് വെച്ചാണ് മമ്മൂട്ടി ആശ്വാസവാക്കുകൾ കുറിച്ചിരിക്കുന്നത്.
രജനികാന്ത് വേഗം സുഖം പ്രാപിക്കട്ടെ എന്നാണ് മമ്മൂട്ടിയുടെ ആശംസ. ഹൈദരാബാദ് അപ്പോളോ ആശുപത്രിയിലാണ് രജിനികാന്ത് ഇപ്പോൾ.രജിനിയുടെ പുതിയ ചിത്രമായ ‘അണ്ണാത്തെ’യുടെ ഷൂട്ടിങ് സെറ്റിൽ എട്ടു പേർക്ക് കൊവിഡ് 19 പോസിറ്റീവായതിനാൽ ചിത്രത്തിൻ്റെ ഷൂട്ടിങ് നിർത്തിവച്ചിരുന്നു.രജിനികാന്തിൻ്റെ ടെസ്റ്റ് ഫലം നെഗറ്റീവായിരുന്നെങ്കിലും താരം സ്വയം നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ന
അതിനിടെയാണ് ദിവസേനയുള്ള ചെക്കപ്പിൽ രക്ത സമ്മർദ്ദത്തിൽ വ്യതിയാനം കാട്ടിയത്. തുടർന്നാണ് നിരീക്ഷണത്തിനായി ആശുപത്രിയിലേക്ക് താരത്തെ മാറ്റിയത്.
Post Your Comments