GeneralLatest NewsMollywoodNEWS

ആറ് സീറ്റുകളില്‍ വിജയിക്കും, പാര്‍ട്ടികള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ എന്റെ സഹായം വേണ്ടിവരും; നടന്‍ ദേവന്‍

നവ കേരള പീപ്പിള്‍സ് പാര്‍ട്ടിക്ക് 20 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളുണ്ടാകും

നവ കേരള പീപ്പിള്‍സ് പാര്‍ട്ടിയുമായി രാഷ്ട്രീയത്തിൽ സജീവമാകുകയാണ് മലയാളത്തിന്റെ പ്രിയ വില്ലൻ ദേവൻ. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ 20 ഇടത്ത് മത്സരിക്കുമെന്നും ആറ് സീറ്റുകളില്‍ വിജയിക്കുമെന്നും നടന്‍ ദേവന്‍. മറ്റു പാര്‍ട്ടികള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ തന്റെ സഹായം തേടേണ്ടി വരുമെന്നും ദേവന്‍ പറയുന്നു.

”നിയമസഭ തെരഞ്ഞെടുപ്പില്‍ നവ കേരള പീപ്പിള്‍സ് പാര്‍ട്ടിക്ക് 20 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളുണ്ടാകും. ആറ് മണ്ഡലങ്ങളില്‍ വിജയിക്കുമെന്നാണ് സര്‍വേഫലം. മറ്റു പാര്‍ട്ടികള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ എന്റെ സഹായം തേടേണ്ടി വരും. കേരളത്തിലെ മൂന്നു മുന്നണികളും വ്യക്തികളുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് നില്‍ക്കുന്നത്. കേരള രാഷ്ട്രീയത്തില്‍ ശുദ്ധികലശം ആവശ്യമാണ്. അഴിമതിക്കാരായ എല്ലാ രാഷ്ട്രീയക്കാരെയും പരാജയപ്പെടുത്തുകയാണ് എന്റെ പാര്‍ട്ടിയുടെ ലക്ഷ്യം. മതിലുകളിലല്ല, ജനങ്ങളുടെ ഹൃദയത്തിലാണ് എന്റെ പാര്‍ട്ടിയുടെ പോസ്റ്ററുകള്‍ ഒട്ടിക്കുന്നത്.” ദേവൻ പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button