നടി മീനു മുനീറിനെ ഫ്ളാറ്റില്‍ കയറി ഗുണ്ട അതിക്രൂരമായി അക്രമിച്ചതായി പരാതി

ഇടനിലക്കാരെ വിട്ട് കേസ് പിന്‍വലിപ്പിക്കാന്‍ പോലീസ്‌ ശ്രമം നടത്തുന്നതായും നടി പറഞ്ഞു.

നടിയെ ഫ്ലാറ്റില്‍ കയറി അക്രമിച്ചതായി പരാതി. നടി മീനു മുനീറിനെയാണ് ആലുവയിലെ ഫ്ലാറ്റില്‍ കയറി ഗുണ്ടകള്‍ അതിക്രൂരമായി മര്‍ദ്ദിച്ചത്.ഇക്കഴിഞ്ഞ ദിവസമാണ് സംഭവം.

ഫ്ലാറ്റിലെ കാര്‍ പാര്‍ക്കിംങുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് അക്രമണത്തിന് കാരണം. പാര്‍ക്കിംഗ് അനധികൃതമായി അടച്ചുകെട്ടിയതിനെ ചോദ്യം ചെയ്തതാണ് മര്‍ദ്ദനത്തിലേക്ക് എത്തിച്ചത്.പൊലീസ് നോക്കി നില്‍ക്കെയാണ് മര്‍ദ്ദിച്ചതെന്ന് മീനു മുനീര്‍ പറഞ്ഞു. സംഭവത്തില്‍ നെടുമ്ബാശ്ശേരി പൊലീസ് കേസെടുത്ത് ‌അന്വേഷണം ആരംഭിച്ചു.

read also:10 ആളുകളുടെ മുൻപിൽ വച്ച് മൈക്കിലൂടെ ആണുങ്ങളെ തെറി പറയുന്നതാണോ ഫെമിനിസം; മഞ്ജു പിള്ള

എന്നാൽ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ നെടുമ്ബാശേരി പൊലീസ് തയ്യാറാകുന്നില്ലെന്നും ഇടനിലക്കാരെ വിട്ട് കേസ് പിന്‍വലിപ്പിക്കാന്‍ പോലീസ്‌ ശ്രമം നടത്തുന്നതായും നടി പറഞ്ഞു.

Share
Leave a Comment