GeneralLatest NewsMovie GossipsNEWS

സന്തോഷം പങ്കുവെച്ച് ലക്ഷ്മി പ്രമോദ്; റംസിയെ എല്ലാവരും മറന്നുവെന്ന് കരുതിയോയെന്ന് ആരാധകർ, പോസ്റ്റ് ഡിലീറ്റ് ചെയ്ത് താരം

ഒരു പാവം പെൺകുട്ടിയുടെ ജീവൻ ഇല്ലാതാക്കിയിട്ട് ഇവിടെ സന്തോഷിച്ച് കഴിയുകയാണല്ലേ?...

പ്രതിശ്രുത വരൻ വിവാഹത്തില്‍ നിന്ന് പിൻമാറിയതിനെ തുട‍ർന്ന് കൊട്ടിയത്ത് യുവതി ആത്മഹ്യ ചെയ്ത സംഭവം സോഷ്യൽ മീഡിയകളിൽ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. റംസി കേസിൽ ഏറ്റവും കൂടുതൽ പഴികേട്ട സീരിയൽ താരമാണ് ലക്ഷ്മി പ്രമോദ്. പ്രതി ഹാരിസിന്‍റെ സഹോദരഭാര്യയാണ് ലക്ഷ്മി.

Also Read: ഇതാണ് ആ യുവാവ്, മിനിട്ടുകൾക്കുള്ളിൽ അനിലിനെ മുങ്ങിയെടുത്ത സിനാജ്

അതിനുശേഷം സോഷ്യൽ മീഡിയയിൽ നിന്നും സീരിയലിൽ നിന്നും അപ്രത്യക്ഷമായ താരം പിന്നീട് എവിടെയെന്ന് ആർക്കും അറിയില്ലായിരുന്നു. ഇപ്പോഴിതാ, മറ്റ് വിഷയങ്ങളിൽ പെട്ട് ആരാധകർ റംസി കേസ് മറന്നിട്ടുണ്ടാകുമെന്ന് കരുതി വീണ്ടും സോഷ്യൽ മീഡിയകളിൽ സജീവമാകാനൊരുങ്ങി താരം.

ഇപ്പോൾ താരം തന്റെ പുതിയ സംരംഭം ആരംഭിക്കുന്നതിന്റെ സന്തോഷവാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് നടി. എന്നാൽ, അധികം വൈകാതെ താരം ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. താരത്തിന്റെ പോസ്റ്റിന് പ്രതികരണവുമായി ആരാധകരെത്തിയതോടെയാണ് താരം പോസ്റ്റ് ഡിലീറ്റ് ചെയ്തതെന്നാണ് വിവരം. ‘ഒരു പാവം പെൺകുട്ടിയുടെ ജീവൻ ഇല്ലാതാക്കിയിട്ട് ഇവിടെ സന്തോഷിച്ച് കഴിയുകയാണല്ലേ?’ എന്ന് തുടങ്ങിയ പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയകളിൽ ഉള്ളത്.

സിനിമയിൽ അധികവും വില്ലത്തി വേഷത്തിലെത്തുന്ന താരം, ജീവിതത്തിൽ വില്ലത്തി ആകുമെന്ന് ആരും കരുതിയിരുന്നില്ല. ഏതായാലും മലയാളികൾ റംസിയെ മറന്നിട്ടില്ല എന്ന് ഇതോടെ വ്യക്തമാവുകയാണ്. ഇനി താരത്തിന് പഴയത് പോലെ അഭിനയരംഗത്തേക്ക് തിരിച്ചു വരാൻ പറ്റുമോ എന്നതും സംശയമാണ്.

shortlink

Related Articles

Post Your Comments


Back to top button