GeneralLatest NewsMollywoodNEWS

ആര് കൂടെ നില്‍ക്കുന്നു എന്നൊന്നും നോക്കാതെ ചീത്ത പറയും, അങ്ങനെ ചെയ്‌താൽ ഡിവോഴ്‌സ് ചെയ്തുകളയുമെന്ന് പറഞ്ഞു; മഞ്ജു പിളള

ജെയിംസ് ആന്‍ഡ് ആലീസില്‍ അഭിനയിക്കാന്‍ പോകുംമുന്‍പ് വീട്ടില്‍ വെച്ച്‌ ഞാന്‍ ഭീഷണിപ്പെടുത്തി

തട്ടീം മുട്ടീം പരമ്പരയിലെ മോഹനവല്ലിയായി എത്തി കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് മഞ്ജു പിളള.ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ മഞ്ജു പിള്ള ഭര്‍ത്താവ് സുജിത്ത് സംവിധാനം ചെയ്ത സിനിമയിലഭിനയിച്ചതിനെക്കുറിച്ച്‌ തുറന്നുപറയുകയാണ്.

. പൃഥ്വിരാജും വേദികയും പ്രധാന വേഷത്തില്‍ എത്തിയ ജെയിംസ് ആന്‍ഡ് ആലീസില്‍ മഞ്ജു അഡ്വക്കേറ്റ് രോഹിണി എന്ന റോളിൽ എത്തിയിരുന്നു. പെട്ടെന്ന് ദേഷ്യം വരുന്ന ആളാണ് സുജിത്തെന്ന് മഞ്ജു പറയുന്നു. ”ആര് കൂടെ നില്‍ക്കുന്നു എന്നൊന്നും നോക്കാതെ ചീത്ത പറയും. ജെയിംസ് ആന്‍ഡ് ആലീസില്‍ അഭിനയിക്കാന്‍ പോകുംമുന്‍പ് വീട്ടില്‍ വെച്ച്‌ ഞാന്‍ ഭീഷണിപ്പെടുത്തി. ലൊക്കേഷനില്‍ വെച്ചങ്ങാനും ചീത്ത പറഞ്ഞാല് ഡിവോഴ്‌സ് ചെയ്തു കളയുമെന്ന് പറഞ്ഞു.” ഒരു അഭിമുഖത്തിൽ പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button