സുരേഷ് ഗോപി എന്ന നടനുമായി തനിക്കുള്ള അടുപ്പം ഒരു വഴക്കോടെയാണ് തുടങ്ങിയതെന്നും അതിനു പിന്നില്‍ രസകരമായ ഒരു കഥയുണ്ടെന്നും വെളിപ്പെടുത്തുകയാണ് നടനും നിര്‍മ്മാതാവുമായ മണിയന്‍ പിള്ള രാജു. ജനുവരി ഒരു ഓര്‍മ്മ എന്ന സിനിമയുടെ ലൊക്കേഷനിലുണ്ടായ ഒരു സംഭവത്തെക്കുറിച്ചാണ് ഒരു ടെലിവിഷന്‍ ചാനല്‍ അഭിമുഖത്തില്‍ മണിയന്‍ പിള്ള രാജു സുരേഷ് ഗോപിയുമായുള്ള പിണക്കത്തെക്കുറിച്ച് പറഞ്ഞത്.
മണിയന്‍ പിള്ള രാജുവിന്‍റെ വാക്കുകള്‍
‘ജനുവരി ഒരു ഓര്‍മ്മ’ എന്ന സിനിമയുടെ ലൊക്കേഷനില്‍ ഞാനും ജഗതി ചേട്ടനും സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ സുരേഷ് ഗോപി ഞങ്ങള്‍ക്ക് മുന്നിലൂടെ പാസ് ചെയ്തു പോയി ആ സമയം ഞങ്ങള്‍ വാസവദത്തെയെക്കുറിച്ച് പറയുകയായിരുന്നു, അപ്പോള്‍ സുരേഷ് ഗോപി ചോദിച്ചു ഏതു വാസവദത്തെയെന്ന്, ജഗതി ചേട്ടനാണ് അതിനു മറുപടി പറഞ്ഞത് ‘കൊട്ടിയത്തുള്ള ഒരു തട്ടാത്തി’ എന്നായിരുന്നു ജഗതി ചേട്ടന്റെ മറുപടി.അടുത്ത ആഴ്ച തന്നെ ആ സംഭവം ഒരു ഫിലിം മാഗസിനില്‍ അച്ചടിച്ച് വന്നതിന്റെ പേരില്‍ ഒരു വര്‍ഷം എന്നോട് സുരേഷ് ഗോപി മിണ്ടിയില്ല. പക്ഷേ അതിനു പിന്നില്‍ ജഗതി ചേട്ടാനാണെന്ന് സുരേഷ് ഗോപിക്ക് മനസിലായപ്പോള്‍ എന്നോട് വന്നു സോറിയൊക്കെ പറഞ്ഞു ഞങ്ങള്‍ വീണ്ടും ചങ്ങാത്തത്തിലായി’. മണിയന്‍ പിള്ള രാജു പറയുന്നു.
Leave a Comment