CinemaGeneralMollywoodNEWS

നാലു പേര്‍ക്ക് മുന്നില്‍ ഞെളിയാന്‍ പ്രയാസമാണ്: ഇന്ദ്രന്‍സ് തുറന്നു സംസാരിക്കുമ്പോള്‍

കുറച്ചു മസിലൊക്കെ വച്ച് അഭിനയിക്കണമെന്ന് എനിക്കും തോന്നിയിട്ടുണ്ട്

മലയാള സിനിമയില്‍ കോമഡി വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടു പിന്നീട് രാജ്യാന്തരതലത്തില്‍ വരെ പ്രശംസ നേടിയ നടനാണ് ഇന്ദ്രന്‍സ്. പക്ഷേ തന്റെ വളര്‍ച്ച തന്നില്‍ വലിയ മാറ്റമുണ്ടാക്കിയിട്ടില്ലെന്നും ഇന്നും തനിക്ക് നാലു പേര്‍ക്ക് മുന്നില്‍ ഞെളിഞ്ഞു ഇരിക്കാന്‍ പ്രയാസമാണെന്നും ഒരു ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ ഇന്ദ്രന്‍സ് പറയുന്നു.

‘എന്റെ രൂപം തന്നെയായിരുന്നു സിനിമയില്‍ എന്നെ ശ്രദ്ധേയനാക്കിയത്. നല്ല നിറവും, സൗന്ദര്യമുള്ള ആളുകള്‍ക്കിടയിലേക്ക് ഇങ്ങനെയൊരു മനുഷ്യന്‍ വന്നപ്പോള്‍ പ്രേക്ഷകര്‍ അത് ശ്രദ്ധിച്ചു. എന്നെ ‘കൊടക്കമ്പി’ എന്നൊക്കെ വിളിച്ചത് ഒരിക്കലും ആക്ഷേപമായിട്ടു എനിക്ക് തോന്നിയിട്ടില്ല. അതൊക്കെ സ്നേഹം കൊണ്ടാണ്. കുറച്ചു മസിലൊക്കെ വച്ച് അഭിനയിക്കണമെന്ന് എനിക്കും തോന്നിയിട്ടുണ്ട്. അതിനു ഞാന്‍  ജിമ്മില്‍ വരെ പോയിട്ടുണ്ട്. ഇപ്പോഴത്തെ എന്റെ വളര്‍ച്ചയില്‍ എനിക്ക് അഭിമാനമുണ്ട്, പക്ഷേ നാലു പേര്‍ക്ക് മുന്നില്‍ ഞെളിഞ്ഞിരിക്കാന്‍ എനിക്ക് ഇന്നും മടിയാണ്. അതിന്റെ കാരണം ഓരോ മഹാ നടന്മാരെ വച്ച് താരതമ്യം ചെയ്യുമ്പോള്‍ ഞാന്‍ ആര് എന്ന ചിന്തയാണ്. തിലകന്‍ സാര്‍, കൊട്ടാരക്കര ശ്രീധരന്‍ നായര്‍ സാര്‍ ഇവരൊക്കെ അരങ്ങു വാണ സിനിമ മേഖലയില്‍ എന്നെ പോലെ ഒരു നടന് എന്ത് ചെയ്യാന്‍ കഴിഞ്ഞുവെന്ന ചിന്ത വരും’. ഇന്ദ്രന്‍സ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button