Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
BollywoodGeneralLatest NewsMovie GossipsNEWS

ദാമ്പത്യ ജീവിതത്തിൽ വില്ലനായത് പ്രമുഖ നടിയോ? വിവാഹമോചനത്തിന്റെ കാരണം വെളിപ്പെടുത്തി നടൻ

പ്രചരിക്കുന്നത് പോലെ പരസ്പരം വിശ്വാസമില്ലാത്തത് കൊണ്ടല്ല തങ്ങൾ വേർപിരിഞ്ഞത്

താരങ്ങളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ചു അറിയാൻ ആരാധകർക്ക് കൗതുകമാണ്. താരവിവാഹങ്ങളും വിവാഹമോചനങ്ങളും പലപ്പോഴും വാർത്തകളിൽ നിരയാറുണ്ട്. ബോളിവുഡ്ഗോസിപ് കോളങ്ങളിൽ ഏറെ ചർച്ചയായ ഒരു വിവാഹ മോചനമായിരുന്നു നടൻ ഹൃത്വിക് റോഷന്റേയും സുസന്നൈ ഖാന്റേയും.

ഏറെ നാളത്ത സൗഹൃദത്തിനും പ്രണയത്തിനും ഒടുവിൽ വിവാഹിതരായെങ്കിലും 14 വർഷത്തെ ദാമ്പത്യത്തിനു ഇരുവരും വിരാമമിട്ടപ്പോൾ ആരാധകർ അമ്പരന്നു. 2014 ൽ ആയിരുന്നു നിയമപരമായി ഇവരുടെ വേർപിരിയൽ. എന്നാൽ ബന്ധം വേർപിരിഞ്ഞതിന് ശേഷവും താരത്തിന്റെയും മക്കളുടെയും സന്തോഷത്തിൽ സുസന്നൈ കൂടെയുണ്ടാകാറുണ്ട്. അത്തരം ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും ശ്രദ്ധനേടാറുണ്ട്. അതിനു പിന്നാലെ ഇരുവരും വീണ്ടും ഒന്നിക്കുന്നതായും റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിത ഹൃത്വിക് റോഷന്റെ വിവാഹ മോചനം വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ്.

read also:അനിലേട്ടന്‍ കുളിക്കുമ്പോള്‍ സുഹൃത്ത് എടുത്ത ചിത്രങ്ങള്‍; അനില്‍ നെടുമങ്ങാടിന്റെ അവസാന നിമിഷങ്ങളിലെ ചിത്രങ്ങള്‍

സിഎൻഎൻഐബിഎന്നിന് നൽകിയ അഭിമുഖത്തിൽ വിവാഹ മോചനത്തിനെ കുറിച്ച് താരം പറഞ്ഞതാണ് സോഷ്യൽ മീഡിയയിൽ ചർച്ച. ഈ വിവാഹ മോചനത്തിനു കാരണം നടി കങ്കണ റാണവത്തുമായുള്ള ബന്ധമാണെന്ന രീതിയിൽ കഥകൾ അക്കാലത്ത് പ്രചരിച്ചിരുന്നു. അതെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് രംഗത്തെത്തുകയാണ് ഹൃത്വിക്.

പ്രചരിക്കുന്നത് പോലെ പരസ്പരം വിശ്വാസമില്ലാത്തത് കൊണ്ടല്ല തങ്ങൾ വേർപിരിഞ്ഞതെന്നാണ് നടൻ പറയുന്നത്. ” വിവാഹ മോചനം നേടുന്നതിന്റെ ഏറ്റവും ചെറിയ കാര്യമാത്രമാണ് വിശ്വസമില്ലായ്മ. ഒരു വിവാഹമോചനത്തിന് പിന്നിൽ നിരവധി കാരണങ്ങൾ ഉണ്ടാകും. അവയിൽ ഏറ്റവും ചെറിയ കാര്യം മാത്രമായിരിക്കും ബന്ധങ്ങളിലെ വിശ്വാസക്കുറവ്. ഇപ്പേഴത്തെ ജനങ്ങളുടെ ഒരു പൊതുധാരണയാണ് അവൻ സൂപ്പറാണ്. അവളുടെ കയ്യിലാണ് തെറ്റെന്ന്. എന്നാൽ തങ്ങൾക്കിടയിൽ അത്തരത്തിലുളള പ്രശ്നങ്ങളൊന്നുമില്ല. ഇപ്പോഴും അടുത്ത സുഹൃത്തുക്കളാണ്. ഞങ്ങളുടെ വേർപിരിയലിനു പിന്നിൽ മികച്ചൊരു കാരണമുണ്ടാകും. അത് നിങ്ങൾക്ക് എങ്ങനെ അറിയാൻ കഴിയും.” താരം ചോദിച്ചു.

shortlink

Related Articles

Post Your Comments


Back to top button