ന്യൂജനറേഷന്‍ സിനിമയിലെ റൊമാന്റിക് രംഗങ്ങളെ വിമര്‍ശിച്ച് ബാലചന്ദ്ര മേനോന്‍. ഒരു തമിഴ് സിനിമയിലെ സീനിനെക്കുറിച്ച് തുറന്നു പറഞ്ഞു കൊണ്ടായിരുന്നു ബാലചന്ദ്ര മേനോന്റെ പ്രതികരണം. മലയാള സിനിമയില്‍ റൊമാന്റിക് രംഗങ്ങള്‍ അതി മനോഹരമായി കാണിച്ച കാലമുണ്ടായിരുന്നുവെന്നും അന്നൊന്നും അത് കണ്ടു കൊണ്ടിരിക്കുന്ന പ്രേക്ഷകര്‍ നെറ്റി ചുളിച്ചിട്ടില്ലെന്നും ബാലചന്ദ്ര മേനോന്‍ പറയുന്നു.
‘അടുത്തിടെ ഒരു തമിഴ് സിനിമയിലെ ഗാനം കണ്ടു. നായകന്‍ ആദ്യം കട്ടിലിലേക്ക് വീഴുന്നു, പിന്നീട് നായകന്റെ പുറത്തേക്ക് നായിക വീഴുന്നു. എന്നിട്ട് അവള്‍ അവന്റെ മുഖത്തേക്ക് തുപ്പുന്നു, അത് ക്ലോസപ്പ് ഷോട്ടില്‍ കാണിക്കുന്നു, ഇതെന്ത് വികാരമാണ് എന്ന് മനസിലാകുന്നില്ല. ഇവിടെ സേതുമാധവന്‍ സാര്‍ എത്ര മനോഹരമായിട്ടാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ‘പുനര്‍ജ്ജന്മം’ എന്ന സിനിമയിലൂടെ സെക്സ് എന്ന വികാരം കാണിച്ചത് അന്നൊന്നും ഇവിടെ ആരും നെറ്റി ചുളിച്ചിട്ടില്ല. ഇന്ന് അതൊരു വീര്‍പ്പുമുട്ടലാണ്. ഭക്ഷണം വായില്‍ക്കൂടി കഴിക്കുന്നതാണ് അതിന്റെ ഭംഗി. പക്ഷേ ഇന്നത്തെ ചില സിനിമകള്‍ കാണുമ്പോള്‍ എനിക്ക് അങ്ങനെ തോന്നാറില്ല’. ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേയായിരുന്നു ന്യൂജനറേഷന്‍ സിനിമകളിലെ ഓവര്‍ റൊമാന്‍സിനെക്കുറിച്ച് ബാലചന്ദ്ര മേനോന്‍ പങ്കുവച്ചത്.
Post Your Comments