Uncategorized

‘സ്‌ക്രിപ്റ്റ് തീരാറായി ക്ലൈമാക്‌സ് എഴുതി തുടങ്ങി’- ഷാനവാസിന്റെ അവസാന ഫോൺ വിളി ഇങ്ങനെ

സംവിധായകന്‍ ഷാനവാസ് നരണിപ്പുഴയുടെ അപ്രതീക്ഷിത വിടവാങ്ങൾ ആരാധകർക്കും അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കും വലിയൊരു ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച വരെ സിനിമാപ്രവർത്തനവുമായി സൗഹൃദക്കൂട്ടായ്മയിൽ സജീവമായിരുന്ന ഷാനവാസിന്റെ പെട്ടന്നുള്ള വേർപാട് സുഹൃത്തുക്കൾക്ക് ഇപ്പോഴും ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല. അട്ടപ്പാടിയില്‍ തന്റെ അടുത്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കാന്‍ പോയതായിരുന്നു സംവിധായകന്‍. മരണത്തിനു മുൻപ് അവസാനമായി ഷാനവാസ് തന്നെ വിളിച്ചപ്പോൾ സംസാരിച്ചത് സിനിമയെ കുറിച്ച് തന്നെയാണെന്ന് നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ഷിബു ജി. സുശീലന്‍ പറയുന്നു.

ഷിബു ജി. സുശീലന്റെ കുറിപ്പ്:

കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടമുള്ള മനസ്സുകൊണ്ട്, കഥകള്‍ ഉറങ്ങും മനസ്സിന് വിട..
സിനിമയില്‍ ഞാന്‍ കണ്ട സൂഫി ഷാനവാസ് തന്നെയായിരുന്നുയെന്ന് ഇപ്പോള്‍ തോന്നുന്നു. സൂഫിയും സുജാതയും…പിന്നെ ഷാനവാസും ഞാനും 2015 മുതല്‍ യാത്ര ചെയ്തു തുടങ്ങി..പക്ഷേ സിനിമ വേഗം നടക്കാന്‍ വേണ്ടി പല തവണ സിനിമയും ആയി ഷാനവാസ് വേറെ പല നിര്‍മ്മാതാക്കളും ആയി യാത്ര ചെയ്തു.. പക്ഷേ അതൊന്നും നടന്നില്ല.. വീണ്ടും എന്നെ വിളിച്ചു..ചേട്ടാ…നമ്മുടെ സൂഫി ഒന്നും ആയില്ല.. വിജയ് ബാബു സാറിനോട് തന്നെ നിര്‍മ്മിക്കാന്‍ ഒന്ന് കൂടി പറയുമോ..?

Also Read: പല ഗെറ്റപ്പുകൾ പല ഭാവങ്ങൾ ; വൈറലായ മഞ്ജു വാര്യരുടെ ലുക്കുകൾ

ഞാന്‍ വീണ്ടും വിജയ് ബാബു സാറിനോട് പറഞ്ഞു..വീണ്ടും നമ്മുടെ ഷാനവാസ് തിരിച്ചു വന്നുയെന്ന്.. വീണ്ടും പല മാറ്റങ്ങള്‍ വരുത്തി ലൊക്കേഷന്‍ കാണുവാന്‍ ഞങ്ങള്‍ യാത്ര തിരിച്ചു..ആ മൈലാഞ്ചികാടുകളും.. മുല്ലബെസാറും… പുഴയും..പള്ളിയും തേടി .. ഈ സിനിമ നടത്തിഎടുക്കുവാന്‍ ഏറ്റവും കൂടുതല്‍ ഷാനവാസ് സംസാരിച്ചത് എന്നോട് ആക്കും.. ഉള്ളിലെ കലാകാരന്റെ സിനിമ നടത്തിഎടുക്കുവാന്‍ വളരെ കഷ്ടപ്പെട്ടു ഷാനവാസ്.. അതിനായി മാത്രമുള്ള യാത്രയായിരുന്നു ഏതാണ്ട് 4വര്‍ഷം.മനസ്സിലെ ലൊക്കേഷന്‍ തേടി ഷാനവാസ് പോകുകയായിരിന്നു ഇന്ത്യയുടെ പല ഭാഗത്തും.

ഒടുവില്‍ ഷാനവാസിന്റെ സൂഫിയും സുജാതയും മൈസൂര്‍.. ഗുണ്ടല്‍പ്പേട്ട്, അട്ടപ്പാടി, കോഴിക്കോടുമായി ഇണക്കത്തെയും പിണക്കത്തെയും ഒത്തു ചേര്‍ത്തു നിര്‍ത്തി കൊണ്ട് യാഥാര്‍ഥ്യമായി… അങ്ങനെ സിനിമയില്‍ ജയസൂര്യ, സിദ്ദിഖ്, മാമുക്കോയ, മണികണ്ഠന്‍ പട്ടാമ്പി, ഹരീഷ് കണാരന്‍, ശുനിയന്‍ സ്വാമി, അഥിതി റാവു, കലാരഞ്ജിനി, വത്സലമേനോന്‍ പുതിയ നായകന്‍ ദേവ് മോഹന്‍, പിന്നെ കൂടെ നില്‍ക്കാന്‍ കുറേ മികച്ച ടെക്നിഷ്യന്മാരും… സിനിമ തുടങ്ങിയിട്ട് ലൊക്കേഷനില്‍ ഷാനവാസ് സൂഫിയായി ജീവിക്കുകയാണ്ണോയെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്… കഴിഞ്ഞ ഫെബ്രുവരിയില്‍ സിനിമ ഷൂട്ടിംഗ് കഴിഞ്ഞു…

Also Read: നമുക്ക് പലരോടും പ്രണയം തോന്നിയിരുന്നു, പക്ഷേ തിരിച്ചു സംഭവിച്ചത് ഇതാണ്: ലാല്‍ ജോസ് പറയുന്നു

അപ്പോള്‍ ലോകത്ത് കൊറോണ വന്നു..തുടര്‍ന്നുള്ള പോസ്റ്റ് പ്രൊഡക്ഷന്‍ തടസമായി..വളരെ ബുദ്ധിമുട്ടി ഡബ്ബിങ്ങും മറ്റ് ജോലികളും തീര്‍ത്തെടുത്തു.. സിനിമ തിയേറ്ററില്‍ റിലീസ് എന്ന സ്വപ്നം മാഞ്ഞുതുടങ്ങി.. ഷാനവാസിന് സിനിമ തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ ആയിരുന്നു ആഗ്രഹം.. പലവട്ടം എന്നോട് പറഞ്ഞു നമ്മുക്ക് വെയിറ്റ് ചെയാം..തിയേറ്ററില്‍ റിലീസ് ചെയ്താല്‍ പോരെയെന്ന്.. ഈ കൊറോണകാലം കഴിഞ്ഞു തിയേറ്ററില്‍ നമ്മുടെ സിനിമ എന്നാണ് റിലീസ് ചെയുക.. കാര്യങ്ങളുടെ ഗൗരവം ഞാന്‍ പറഞ്ഞുകൊടുത്തു….തിയേറ്ററില്‍ ആയിരുന്നെങ്കില്‍ ഇന്നും സൂഫിയും സുജാതയും റിലീസ് ആകുമായിരുന്നില്ല..എല്ലാം വിധി.

അത് മനസിലാക്കിയ ഷാനവാസ് ഒ.ടി.ടി. റിലീസിനോട് പൊരുത്തപ്പെട്ടു….അങ്ങനെ മലയാളത്തിലെ ആദ്യത്തെ ഒ.ടി.ടി. റിലീസ് ആയി ആമസോണ്‍ പ്രൈമില്‍ ലോകമാകെ ഷാനവസിന്റെ വര്‍ഷങ്ങളുടെ സ്വപ്നം സൂഫിയും സുജാതയും ജനങ്ങളുടെ വീടുകളില്‍ തന്നെ എത്തി..സിനിമയും ഗാനങ്ങളും ഹിറ്റ് ആയി..കുട്ടികളും മുതിര്‍ന്നവരും ആടിയും പാടിയും സൂഫിയേയും സുജാതയെയും ഏറ്റെടുത്തു.. സിനിമ റിലീസ് ആയപ്പോള്‍ പലരും വിളിച്ചു ഡയറക്ടറുടെ ഫോണ്‍ നമ്പര്‍ ചോദിച്ച്… ഇന്റര്‍വ്യൂ എടുക്കുവാന്‍ വേണ്ടിയും..നല്ല സിനിമയുടെ അഭിനന്ദനങ്ങള്‍ പറയാന്‍ വേണ്ടിയും.. ഞാന്‍ ഷാനവാസിനോട് വിളിച്ചു പറഞ്ഞു..മാധ്യമങ്ങളില്‍ നിന്ന് പലരും വിളിക്കും ഇന്റര്‍വ്യൂവിന്..കൊടുക്കാന്‍ മറക്കണ്ട..

Also Read: യുവ തിരക്കഥാകൃത്ത് ഹരിപ്രസാദ് അതീവ ഗുരുതരാവസ്ഥയില്‍

തിരിച്ചു എന്നോട് ഷാനവാസ് പറഞ്ഞു…’ഞാന്‍ എന്റെ സിനിമ ചെയ്തു കൊടുത്തല്ലോ’ ഇനി എന്തിനാ ചേട്ടാ ഇന്റര്‍വ്യൂ..അതിനോട് താല്പര്യമില്ല.. ഇനി അടുത്ത സിനിമയുടെ എഴുതിന്നായി ഞാന്‍ അട്ടപ്പാടിക്ക് പോകുന്നു..അങ്ങനെ അന്ന് അട്ടപ്പാടിക്ക് പോയ ഷാനവാസ് ഇടക്ക് വിളിക്കും..റേഞ്ച് ഉള്ള സ്ഥലത്തുപോയി നിന്ന്..അവസാനമായി കഴിഞ്ഞ ആഴ്ച വിളി വന്നു. സ്‌ക്രിപ്റ്റ് തീരാറായി ക്ലൈമാക്‌സ് എഴുതി തുടങ്ങിയെന്നും ഉടനെ കാണാമെന്നു പറഞ്ഞു വെച്ചു.. ശ്വാസത്തിലും മനസ്സിലും നല്ല സിനിമകള്‍ മാത്രം ഉള്ള ഷാനവാസ് ആരുടെയും വിളികള്‍ കേള്‍ക്കാതെ.. അടുത്ത സിനിമയുടെ ക്ലൈമാക്‌സ് എഴുതാന്‍ പോയി…നല്ല കഥകളുമായി വൈകിയായാലും വീണ്ടും വരും…എന്ന പ്രതീക്ഷയോടെ..

shortlink

Related Articles

Post Your Comments


Back to top button