സോഷ്യൽ മീഡിയയിൽ സജീവമാണ് അവതാരകനായ സന്തോഷ് പാലിയും ആൻ പാലിയും. ആൻ പങ്കിട്ട ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. മുഖം കാണിക്കാൻ ഭയക്കുന്ന ആളുകൾക്ക് മറ്റള്ളവരുടെ ജീവിതത്തിലേക്ക്, സ്വകാര്യതയിലേക്ക് ഒക്കെയും ഒളിഞ്ഞു നോക്കുവാൻ ഒരു പ്രത്യേക താല്പര്യമാണെന്ന് ആൻ കുറിക്കുന്നു.
പോസ്റ്റ് പൂർണ്ണ രൂപം
”മുൻപൊക്കെ ബസ്സിലിരിക്കുമ്പോൾ പിറകിൽ തലവഴി തോർത്തിട്ട് വന്നിരിക്കുന്ന ആരെങ്കിലുമുണ്ടെങ്കിൽ ഒന്ന് ശ്രദ്ധിക്കും. അല്ലെങ്കിൽ കുറച്ച് കഴിയുമ്പോൾ ‘അബദ്ധത്തിൽ’ അവരുടെ കൈ ഒന്ന് നമ്മുടെയെടുത്തേക്ക് നീളും. അതുകൊണ്ട് കഴിയുമെങ്കിൽ ഇവരെകാണുന്ന ഉടൻതന്നെ വേറൊരു സീറ്റിലേക്ക് മാറിയിരിക്കും.
ഇപ്പൊ ഇവരെ എന്താ ഓർമ്മ വന്നതെന്നോ? പ്രൊഫൈൽ ലോക്ക് ചെയ്ത ചില റിക്വസ്റ്റ്കൾ വന്നോണ്ടിരിക്കുന്നു. മുഖം കാണിക്കാൻ ഭയക്കുന്ന ആളുകൾക്ക് മറ്റള്ളവരുടെ ജീവിതത്തിലേക്ക്, സ്വകാര്യതയിലേക്ക് ഒക്കെയും ഒളിഞ്ഞു നോക്കുവാൻ ഒരു പ്രത്യേക താല്പര്യമാണ്. (അനുഭവങ്ങൾ, പാളിച്ചകൾ).
മുഖമെന്തെന്നറിയാത്ത, ആരെന്നറിയാത്ത ആളുകളെ സുഹൃത്തുക്കളാക്കാൻ തീരെ താല്പര്യമില്ല, പ്രൊഫൈൽ പിക്ച്ചറിന് പകരം മതചിഹ്നങ്ങളാണെങ്കിൽ അവരെ ബ്ലോക്ക് കൂടി ചെയ്യുന്നു. കാരണം സിമ്പിൾ, നിങ്ങളുടെ സൗഹൃദകൂട്ടായ്മകളിൽ വെറുമൊരു വിഷയമാവാൻ എനിക്ക് താല്പര്യമില്ല.”
Post Your Comments