GeneralLatest NewsMollywoodNEWS

പല ഗെറ്റപ്പുകൾ പല ഭാവങ്ങൾ ; വൈറലായ മഞ്ജു വാര്യരുടെ ലുക്കുകൾ

സാക്ഷ്യമെന്ന സിനിമയിലൂടെയായിരുന്നു സിനിമയിലേക്ക് അരങ്ങേറുന്നത്

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ തന്റെ പതിനേഴാമത്തെ വയസിൽ സാക്ഷ്യമെന്ന സിനിമയിലൂടെയായിരുന്നു സിനിമയിലേക്ക് അരങ്ങേറുന്നത്. സഹനടിയില്‍ നിന്നും പെട്ടെന്ന് തന്നെ നായികയായി മാറുകയായിരുന്നു താരം. നടൻ വേഷങ്ങളായാലും മോഡേണ്‍ കഥാപാത്രങ്ങളായാലും തന്റെ കൈയിൽ ഭദ്രമാണെന്ന് ഒരുപാടു വട്ടം തെളിയിച്ച നടിയാണ് മഞ്ജു. മഞ്ജുവിന്റെ കഥാപാത്രങ്ങൾ മാത്രമല്ല നടിയുടെ ഗെറ്റപ്പുകളും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്.

 

വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ടു നിന്ന താരം പിനീട് ഗംഭീര തിരിച്ചുവരവ് തന്നെയാണ് നടത്തി.

ബോൾഡ് ആയി പോയി എന്ന് ഒരിക്കലും മഞ്ജുവിനെ വിശേഷിപ്പിക്കാൻ സാധിക്കുകയില്ല.

കാരണം മഞ്ജു ആനുമ്മ ഇന്നും ബോൾഡ് ആയ വ്യക്തിയാണ്. ജീവിതത്തിലായാലും സിനിമയിലായാലും താരം എന്നും ലേഡി സൂപ്പർസ്റ്റാർ തന്നെയാണ്. പൊതു കാര്യങ്ങളിലും അഭിപ്രായം പറയാൻ മടിക്കാത്ത മഞ്ജു സമൂഹമാധ്യമങ്ങളിലും സജീവമാണ്.

ഈ വർഷ പ്രേക്ഷകരുടെ ഇടയിൽ ഏറ്റവും കൂടുതൽ ചർച്ചയായ മഞ്ജുവാര്യർ ചിത്രമാണ് സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ജാക്ക് ആൻഡ് ജിൽ.

ചിത്രത്തിൽ മഞ്ജു ഗാനം ആലപിക്കുകയും ചെയ്യുന്നുണ്ട്. ഈ പാട്ടിനു മഞ്ജു ചുവട് വെച്ചതും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

പൊതുവെ സിമ്പിൾ ലുക്കിലാണ് നടി പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ സിനിമകളിൽ കിടിലൻ സ്റ്റൈലിഷ് ലുക്കിൽ ആളാണ് താരം പ്രത്യക്ഷപ്പെടാറുള്ളത്. ഏത് വേഷവും തനിക്ക് ഇണങ്ങുമെന്നും മഞ്ജു തെളിയിച്ചു കഴിഞ്ഞു.

ഇപ്പോൾ മഞ്ജു പുറത്തുവിട്ട ചിത്രവും ശ്രദ്ധേയമായി. കണ്ണാടി ധരിച്ച് മാസ്ക്ക് വെച്ച ചിത്രമായിരുന്നു മഞ്ജു പങ്കുവെച്ചത്.

shortlink

Related Articles

Post Your Comments


Back to top button