GeneralLatest NewsMollywoodNEWS

അപൂർവ്വഭാഗ്യം; മോഹന്‍ലാലിന്റെ ഭാര്യയായും കാമുകിയായും അമ്മയായും അമ്മായിമ്മയായും അഭിനയിച്ച ഏക നടി

. പല തരത്തിലുള്ള കഥാപാത്രങ്ങളും എനിക്ക് ചേരുമെന്ന് തെളിയിക്കപ്പെട്ടു.

മലയാളികളുടെ പ്രിയതാരമാണ് ശാന്തി കൃഷ്ണ.ദീര്‍ഘ നാളത്തെ ഇടവേളയ്ക്ക് ശേഷം നിവിന്‍ പോളി നായകനായ ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ മികച്ച തിരിച്ചുവരവ് നടത്തിയിരിന്നു. ഇപ്പോഴിതാ മോഹന്‍ലാലിനൊപ്പമുള്ള അഭിനയത്തിന്റെ രസകരമായ മുഹൂര്‍ത്തങ്ങള്‍ പങ്കുവെക്കുകയാണ് താരം.

”ഞാന്‍ ലാല്‍ജി എന്നാണ് അദ്ദേഹത്തെ വിളിക്കുന്നത്. മോഹന്‍ലാലിന്റെ ഭാര്യയും കാമുകിയും അമ്മയും അമ്മായിമ്മയായിട്ടുമൊക്കെ അഭിനയിച്ച ഒറ്റ നടി ഞാനാണ്. അതൊരു സത്യമാണ്. ഞാനൊരു നായികയായി നിന്ന കാലത്തും അമ്മയായി അഭിനയിച്ചിട്ടുണ്ട്. ചെങ്കേലില്‍ അമ്മായിമ്മ ആയിരുന്നു. പിന്‍ഗാമിയിലാണ് അമ്മയായത്. പക്ഷേ എന്ന ചിത്രത്തില്‍ ഭാര്യയായി. വിഷ്ണുലോകത്തില്‍ കാമുകിയായി. ഇനി അമ്മൂമ്മ റോള്‍ മാത്രമേ ബാക്കി ഉള്ളു” തമാശരൂപേണ ശാന്തി കൃഷ്ണ പറയുന്നു.

read also:ഇത് ക്രിസ്തുമസ് സമ്മാനം; വീട്ടിലെ പുതിയ അതിഥിയെക്കുറിച്ചു റിമി ടോമി

ഇതൊന്നും ഞാന്‍ കാര്യമാക്കാറില്ല. എന്നെ സംബന്ധിച്ചിടത്തോളം കഥാപാത്രം എത്രത്തോളം നന്നാക്കാമെന്നതാണ്. അക്കാര്യത്തില്‍ ഞാന്‍ വളരെ ഭാഗ്യവതിയാണ്. പല തരത്തിലുള്ള കഥാപാത്രങ്ങളും എനിക്ക് ചേരുമെന്ന് തെളിയിക്കപ്പെട്ടു. തൊണ്ണൂറുകളില്‍ ഞാന്‍ തിരിച്ച്‌ വന്നപ്പോഴും നായികയായി തന്നെ എന്നെ സ്വീകരിച്ചു. മമ്മൂട്ടിയുടെയൊക്കെ ഭാര്യ റോള്‍ എനിക്ക് ലഭിച്ചിരുന്നു. എനിക്കത് നല്ല കാര്യമാണ്. അതുകൊണ്ടാണ് ഇത്രയും വെറൈറ്റി ചെയ്യാന്‍ എനിക്ക് പറ്റിയത്.” താരം പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button