തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് ആശുപത്രിയിൽ. രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 10 ദിവസമായി പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായി ഹൈദരാബാദില്‍ ഷൂട്ടിങ്ങിലായിരുന്നു. കൂടാതെ സെറ്റിലെ ചിലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
രജനിയുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവാണ്. എങ്കിലും അദ്ദേഹം നിരീക്ഷണത്തില്‍ തുടരുകയാണെന്നും ആരോഗ്യസ്ഥിതി നിരീക്ഷിച്ചുവരികയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
Post Your Comments