
അവതാരകയായും നടിയായും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ജുവൽ മേരി. ടെലിവിഷൻ അവതാരകയായിരുന്ന ജുവൽ പത്തേമാരി എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായാണ് മലയാള സിനിമയിലേക്ക് അരങ്ങേറുന്നത്.
ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച പ്രേക്ഷാഭിപ്രായം നേടാൻ നടിക്ക് കഴിഞ്ഞിരുന്നു. സമൂഹമാധ്യമങ്ങളിലും സജീവമായ താരത്തിന്റെ പുത്തൻ ലുക്കാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.
ബോൾഡ് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ ആണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ക്രിസ്തുമസ് സ്പെഷ്യൽ ചിത്രം ജുവൽ തന്നെയാണ് ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്. മികച്ച പ്രതീകരണമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
പ്രേക്ഷകർക്കൊപ്പം സുഹൃത്തുക്കളും ചിത്രത്തിന് കമന്റുമായി എത്തിയിട്ടുണ്ട്.
വിവാഹത്തിന് ശേഷവും ജുവൽ തന്റ കരിയറുമായി മുന്നോട്ട് പോകുകയാണ്
Post Your Comments