GeneralLatest NewsNEWSTV Shows

ഒളിച്ചോടാനും പട്ടിണി കിടക്കാനുമൊന്നും പ്ലാനില്ല!! വീട്ടുകാർ പ്രണയം അംഗീകരിച്ചതിനെക്കുറിച്ച് എലീന പടിക്കല്‍

ചീപ്പ് റൊമാന്‍സിനൊന്നും എനിക്ക് താല്‍പര്യമില്ല, ചുറ്റിക്കറക്കമൊന്നുമില്ല.

ഭാര്യ പരമ്പരയിൽ നായികയായി എത്തി ശ്രദ്ധ നേടിയ അവതാരകയും നടിയുമായ എലീന പടിക്കല്‍ വിവാഹിതയാവുന്നു. കോഴിക്കോട് സ്വദേശി രോഹിത് പി.നായര്‍ ആണ് വരന്‍. ദീര്‍ഘ നാളത്തെ കാലത്തെ പ്രണയത്തിന് ഒടുവിലാണ് വീട്ടുകാർ ഇരുവരും വിവാഹത്തിനു പച്ചക്കൊടികാട്ടിയത്. അതിനെക്കുറിച്ചു ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തില്‍ തുറന്ന് പറയുകയാണ് എലീന.

ബാംഗ്ലൂരിൽ വച്ച് പരിചയപ്പെട്ടതും ബിഗ് ബോസിൽ വച്ച് പ്രണയം തുറന്നു പറയുന്നതുമെല്ലാം എലീന അഭിമുഖത്തിൽ പങ്കുവച്ചു. ആര്യയോട് പറയുന്നത് കേട്ടപ്പോഴാണ് ഈ പ്രണയം സ്ട്രോങ് ആണെന്ന് വീട്ടുകാർക്ക് മനസ്സിൽ ആയതെന്നും താരം വ്യക്തമാക്കി.

read also:സച്ചിയുടെ സ്വപ്നം നിറവേറ്റാന്‍ പുതിയ പ്രഖ്യാപനവുമായി പൃഥ്വിരാജ്

എലീന പറയുന്നതിങ്ങനെ.. രോഹിത്തിനെ ആദ്യം കണ്ടത് ബാംഗ്ലൂരില്‍ വച്ചാണ്. എന്റെ ഫ്രണ്ടിന്റെ ഫ്രണ്ടാണ്. ഫ്രണ്ടിനെ കാണാന്‍ വന്നപ്പോള്‍ ഹായ് പറഞ്ഞു തുടങ്ങിയതാണ്.സ്ഥിരം ക്ലീഷേ ലവ് ട്രാക്ക് തന്നെയായിരുന്നു ഞങ്ങളുടെത്. ആദ്യം ഫെയ്‌സ്ബുക്കില്‍ ഹായ് പറയുന്നു. പിന്നീട് എന്റെ നമ്ബര്‍ എടുത്ത് വാട്‌സ് ആപ്പില്‍ ഹായ് പറയുന്നു. വീണ്ടും വീണ്ടും ഹായ് പറയുന്നു. പ്രപ്പോസ് ചെയ്യുന്നു. ഞാന്‍ നോ പറയുന്നു. കുറേ സര്‍പ്രൈസസ് തരുന്നു. രോഹിത് ചെന്നൈയിലാണ് പഠിച്ചിരുന്നത്. അവിടെ നിന്ന് എന്നെ കാണാന്‍ സര്‍പ്രൈസായി വീക്കെന്‍ഡില്‍ ബാംഗ്ലൂരില്‍ വരും. ഇംപ്രസ് ചെയ്യാന്‍ മാക്‌സിമം ശ്രമിച്ചു. ഒടുവില്‍ 2014 അവസാനമായപ്പോഴേക്കും ഞാനും കൂടുതല്‍ അടുത്തു. അതുവരെ ചെറിയ ഗ്യാപ്പ് ഇട്ട് നില്‍ക്കുകയായിരുന്നു. പക്ഷേ, എന്നെ നേടണം എന്ന വാശിയിലായിരുന്നു കക്ഷി.പ്രണയത്തിന് സമ്മതം മൂളിയതിനൊപ്പം ഞാന്‍ കുറച്ചു ഡിമാന്‍ഡുകള്‍ കൂടി വച്ചു.

ചീപ്പ് റൊമാന്‍സിനൊന്നും എനിക്ക് താല്‍പര്യമില്ല, ചുറ്റിക്കറക്കമൊന്നുമില്ല. ഇല്ലേയില്ല, വീട്ടില്‍ പറയാം, അവരുടെ താല്‍പ്പര്യം പോലെ ബാക്കി കാര്യങ്ങള്‍’ എന്നൊക്കെ. രോഹിത്തിനോട് ‘യെസ്’ പറഞ്ഞിട്ട് ഞാന്‍ അപ്പ ഫിലിപ്പോസ് പടിക്കലിനോടും അമ്മ ബിന്ദുവിനോടും കാര്യങ്ങള്‍ അവതരിപ്പിച്ചു. പഠനം കഴിയട്ടെ നോക്കാം എന്നാണ് അപ്പ പറഞ്ഞത്. പഠനം കഴിഞ്ഞ് ഉടന്‍ രോഹിത് ജോലിക്ക് കയറി. പിന്നീട് സ്വന്തം ബിസിനസ് തുടങ്ങി. കഴിഞ്ഞ വര്‍ഷം അവസാനം ‘വീട്ടില്‍ ഒന്നു കൂടി പറയാം’ എന്നു ഞാന്‍ രോഹിത്തിനോട് പറഞ്ഞു. പക്ഷേ വീട്ടുകാര്‍ സമ്മതിച്ചില്ല. ഞാനും വിട്ടുകൊടുത്തില്ല. ‘സമ്മതിക്കുമ്ബോള്‍ നടത്തിത്തന്നാ മതി, അല്ലാതെ ഒളിച്ചോടാനും പട്ടിണി കിടക്കാനുമൊന്നും പ്ലാനില്ല’ എന്ന നിലപാട്. വീട്ടില്‍ ഞാനും അപ്പയും അമ്മയും വളരെ ഫ്രണ്ട്‌ലിയാണ്.

ഇടയ്ക്കിടെ ഞാന്‍ ചോദിക്കും, ‘എന്താ അപ്പന്റെ പ്ലാന്‍, നടക്കുമോ ഇല്ലയോ. അതിനപ്പുറം വഴക്കോ ബഹളമോ ഒന്നുമില്ല.’ബിഗ് ബോസി’ല്‍ പങ്കെടുക്കുമ്ബോള്‍ ഞാന്‍ രോഹിത്തിനെക്കുറിച്ച്‌ ആര്യച്ചേച്ചിയോട് പറഞ്ഞപ്പോഴാണ് വീട്ടുകാര്‍ക്ക് ഞങ്ങള്‍ സ്‌ട്രോങ്ങാണ് എന്ന് മനസ്സിലായത്. അപ്പോഴും രണ്ട് വീട്ടുകാരും കട്ടയ്ക്ക് ‘നോ’ എന്ന തീരുമാനത്തിലായിരുന്നു. ഒടുവില്‍ കഴിഞ്ഞ മാസം രണ്ടു വീട്ടുകാരും തമ്മില്‍ സംസാരിച്ച്‌ ഓക്കെ പറഞ്ഞു. അടുത്ത വര്‍ഷം ജനുവരി 20 ന് ആണ് നിശ്ചയം. വിവാഹം പിന്നാലെ. എന്നെപ്പോലെതന്നെ വീട്ടിലെ ഒറ്റക്കുട്ടിയാണ് രോഹിത്തും. അച്ഛന്‍ പ്രദീപിനും അമ്മ ശ്രീജയ്ക്കും ഉള്ള ഒരേയൊരു മകന്‍. കോഴിക്കോടാണ് അവരുടെ നാട്.” എലീന പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button