മലയാളത്തിന്റെ പ്രിയങ്കരനായ വില്ലനാണ് നടൻ ദേവൻ. രാഷ്ട്രീയപാർട്ടിയുമായി വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് താരം. രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ചു കൂടെയെന്ന് പലതവണ തന്റെ ഭാര്യ ചോദിച്ചിരുന്നുവെന്ന് പറയുകയാണ് ദേവന്.
രാഷ്ട്രീയത്തിൽ ഭയങ്കര പ്രശ്നങ്ങൾ ആണെന്നാണ് ഭാര്യ പറയുന്നതെന്ന് ദേവൻ പറയുന്നു. ‘ഒറ്റ മകളേ നമുക്കുള്ളൂ; അവളെ കല്യാണം കഴിപ്പിക്കാനും, നമുക്ക് ജീവിക്കാനുമുള്ള പണം ഉണ്ടാക്കി വച്ചിട്ടുണ്ടല്ലോ.’ അതുകൊണ്ട് രാഷ്ട്രീയം വേണ്ട എന്നായിരുന്നു ഭാര്യ പലപ്പോഴും പറഞ്ഞിരുന്നതെന്നു താരം പറയുന്നു
read also:ഐഎഫ്എഫ് കെ; മലയാളസിനിമ ഇന്ന് എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ വിവാദത്തിൽ
” ആരണ്യകം എന്ന ചിത്രത്തിലെ കഥാപാത്രം എന്റെ പൊളിറ്റിക്കല്‍ ഐഡിയോളജിയുമായി യോജിച്ചു പോകുന്ന ചിത്രമാണ്. അതിലെ കഥാപാത്രം ചോദിക്കുന്നതു പോലെ, എനിക്ക് വായിക്കാന്‍ പുസ്തകവും കഴിക്കാന്‍ ഭക്ഷണവുമുണ്ട്. എന്നാല്‍ അത് എനിക്കു മാത്രം പോരല്ലോ? അതുതന്നെയാണ് ദേവന്റെ പൊളിറ്റിക്കല്‍ ഐഡിയോളജി.
എന്റെ സുമ (ഭാര്യ) എന്നോടു പറയും, എന്തിനാ ഇങ്ങനെ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത്. ഇവിടെ ഭയങ്കര പ്രശ്നങ്ങളാണല്ലോ എന്ന്. ഒരിക്കല്‍ ഇലക്ഷന് കഴിഞ്ഞ് ക്ഷീണിച്ച് അവശനായി ഞാന്‍ വീട്ടിലെത്തി. വന്നു കയറിയപ്പോള്‍ കരഞ്ഞു കൊണ്ട് അവള് എന്നോട് ചോദിച്ചത്, നമുക്ക് പറ്റിയ പണിയല്ലിത് നിര്‍ത്തിക്കൂടെ എന്നായിരുന്നു. ഒറ്റ മകളേ നമുക്കുള്ളൂ; അവളെ കല്യാണം കഴിപ്പിക്കാനും, നമുക്ക് ജീവിക്കാനുമുള്ള പണം ഉണ്ടാക്കി വച്ചിട്ടുണ്ടല്ലോ എന്ന്. നമുക്ക് മാത്രം പോരല്ലോടി എന്നായിരുന്നു അതിനുള്ള എന്റെ മറുപടി. ആ ചിന്ത തന്നെയാണ് ഇന്നും എന്നെ ഇവിടെ നിര്‍ത്തുന്നത്. ” ദേവന് കൗമുദി ടിവിയുടെ സ്ട്രെയിറ്റ് ലൈനിൽ പങ്കുവച്ചു.
Post Your Comments