കേരളക്കരയെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയതായിരുന്നു പ്രശസ്ത കവയിത്രി സുഗത കുമാരിയുടെ വിയോഗം. നിരവധി പ്രമുഖർ ഉൾപ്പടെ സിനിമാ താരങ്ങളും സുഗതകുമാരിക്ക് ആദരാഞ്ജലി അർപ്പിച്ചിരുന്നു. നട നവ്യ നായരും സുഗതകുമാരിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. സുഗതകുമാരിയുടെ ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് പോസ്റ്റ് ചെയ്ത ഹൃദയസ്പർശിയായിയ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.
“ജീവിതത്തിൽ ഒരുപാട് വേർപാടുകളിൽ വിഷമം തോന്നിയിട്ടുണ്ട്. ഇന്ന് പക്ഷേ… കുറച്ചു മുൻപ് ഇവിടെ മഴ പെയ്തിരുന്നു അമ്മാ… അമ്മ നഷ്ടപ്പെടുമ്പോഴുള്ള വേദനയിലാണ് ഞാൻ. കവയിത്രി, ഭാഷാസ്നേഹി, പ്രകൃതിസ്നേഹി എന്നതിൽ എല്ലാം ഉപരി എനിക്ക് മകളോടുള്ള വാത്സല്യവും സ്നേഹവും തന്ന ആളായിരുന്നു ടീച്ചർ,” നവ്യ പറയുന്നു. തന്റെ ഓർമക്കുറിപ്പുകളുടെ പുസ്തകം സുഗതകുമാരി പ്രകാശനം ചെയ്ത ദിവസത്തെയും വീഡിയോയിൽ നവ്യ ഓർമിക്കുന്നു.“
https://www.instagram.com/tv/CJJIaHZDvNH/?utm_source=ig_web_copy_link
Post Your Comments