ബോളിവുഡിൽ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരരായ താര പ്രണയജോഡികളാണ് രൺവീർ കപൂറും ആലിയ ഭട്ടും. ഇപ്പോഴിതാ ഇരുവരും പങ്കെടുത്ത ഒരു അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങളാണ് ചർച്ചയാവുന്നത്.
ലോക്ക്ഡൗൺ കാലം ഇരുവരും ഒന്നിച്ചാണ് ചിലവഴിച്ചത്. സിനിമകൾ കണ്ടും പുസ്തകം വായിച്ചുമാണ് സമയം ചെലവഴിച്ചതെന്ന് പറഞ്ഞ രൺബീർ തന്നേക്കാൾ കൂടുതൽ കാര്യങ്ങൾ പഠിച്ചത് ആലിയ ഭട്ട് ആണെന്നും പറയുന്നു. സൂര്യന് കീഴിലുള്ള പല കാര്യങ്ങളും ഈ സമയത്ത് അവർ പഠിച്ചു. ഗിറ്റാർ മുതൽ തിരക്കഥ എഴുത്തിനെ കുറിച്ചുള്ള ഓൺലൈൻ ക്ലാസുകൾ ആലിയ നേടി. ആലിയയ്ക്ക് അടുത്തിരിക്കുമ്പോൾ താൻ അൽപ്പം പിന്നിലാണെന്ന് തോന്നുമെന്നും രൺബീർ പറഞ്ഞു.
ഇരുവരുടെയും വിവാഹ കാര്യത്തെക്കുറിച്ചും അഭിമുഖത്തിൽ പറയുന്നുണ്ട്. ഇപ്പഴേ വിവാഹം വേണ്ടെന്നാണ് ആലിയ പറയുന്നത്. തനിക്ക് അധികം പ്രായമില്ലെന്നും ആലിയ പറയുന്നു. എന്നാൽ ഉടൻ തന്നെ ഉണ്ടാകണമെന്നാണ് തന്റെ ആഗ്രഹമെന്നും റൺബീർ കപൂർ പറയുന്നു. ആലിയയും റൺബീറും ആദ്യമായി ഒന്നിക്കുന്ന ബ്രഹ്മാസാത്ര അടുത്ത വർഷം റിലീസിന് ഒരുങ്ങുകയാണ്. പുതിയ ചിത്രങ്ങളുമായി ഇരുവരും തിരിക്കിലുമാണ്.
Post Your Comments