
സൂപ്പർസ്റ്റാർ രജനികാന്തും ലേഡി സൂപ്പർസ്റ്റാർ നയൻതാരയും ഒന്നിക്കുന്ന ചിത്രം അണ്ണാത്തെയുടെ ലൊക്കേഷനില്‍ കോവിഡ് സ്ഥിരീകരിച്ചതോടെ ഷൂട്ടിംഗ് നിർത്തിവെച്ചു. എട്ടുപേർക്കാണ് കോവിഡ് പോസിറ്റീവായത്. ഇതിനെ തുടർന്ന് രജനികാന്ത് ചെന്നൈയിലേക്ക് തിരികെ മടങ്ങിയത് കഴിഞ്ഞദിവസം വാർത്തയായിരുന്നു. ഇപ്പോഴിതാ നയൻതാരയും കാമുകനും സംവിധായകനുമായ വിഘ്‌നേഷും ഹൈദരാബാദില്‍ നിന്ന് ചെന്നൈയിലേക്ക് മടങ്ങിയ വിവരമാണ് പുറത്തുവരുന്നത്.
വിഘ്‌നേഷിന്റെ പുതിയ ചിത്രമായ കത്തുവാക്കുള രണ്ട് കാതലിലും രജനീകാന്തിന്റെ അണ്ണാത്തെയിലും അഭിനയിച്ചുവരുകയായിരുന്നു നയന്‍താര. രണ്ട് ചിത്രങ്ങളും റാമോജി റാവു ഫിലിംസിറ്റിയിലാണ് ചിത്രീകരിച്ചിരുന്നത്. ബുധനാഴ്ചയാണ് അണ്ണാത്തെയുടെ സെറ്റിലെ എട്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.
Post Your Comments