മലയാള നടൻ നരേനെയും, കതിര്-ആനന്ദി എന്നിവരെയും കേന്ദ്രകഥാപാത്രങ്ങളാക്കി മലയാളി സംവിധായകന്റെ തമിഴ് ചിത്രം വരുന്നു. സാക് ഹാരിസ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് മലയാളികളായ ലവനും കുശനുമാണ് എന്ന പ്രത്യേകതയുമുണ്ട്.
ത്രില്ലര്‍ സ്വഭാവമുള്ള സിനിമ അടുത്ത വര്‍ഷം ആദ്യം കേരളത്തിലും ചെന്നൈയിലുമായി ചിത്രീകരണം ആരംഭിക്കും. കതിറും ആനന്ദിയും മുന്‍പ് ചെയ്തിട്ടില്ലാത്ത കഥാപാത്രങ്ങളായാണ് ത്രില്ലറില്‍ എത്തുന്നതെന്ന് സാക് ഹാരിസ് പറയുന്നു.
Post Your Comments