തിരുവനന്തപുരം: കോവിഡിനോടനുബന്ധിച്ച് അടച്ചിട്ട സിനിമാ തിയേറ്ററുകൾ തുറക്കാൻ സർക്കാർ അനുമതി നൽകണമെന്ന ആവശ്യവുമായി ഫിലിം ചേംബർ. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന് സംഘടന കത്ത് അയച്ചു.
കൂടാതെ തിയേറ്റർ തുറക്കുമ്പോൾ വിനോദ നികുതി, തിയേറ്റർ അടഞ്ഞുകിടന്ന കാലത്തെ വൈദ്യുതി ഫിക്സഡ് ചാർജ് എന്നിവ ഒഴിവാക്കണമെന്നും കത്തിൽ പറയുന്നു.
Post Your Comments