പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് അരവിന്ദ് സ്വാമി. താരത്തിന്റെ ഏറ്റവും പുതിയ സിനിമ തലൈവിയിലെ ചിത്രമാണ് ഇപ്പോൾ ചർച്ചയാവുന്നത്. എം.ജി.ആറിന്റെ ചരമവാർഷിക ദിനത്തിൽ അരവിന്ദ് സ്വാമിയുടെ എം.ജി.ആറുമായി വളരെയധികം രൂപ സാദൃശ്യമുള്ള ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.
അരവിന്ദ് സ്വാമിയുടെ ട്വിറ്റർ പേജിലൂടെയാണ് സ്റ്റില്ലുകൾ പുറത്തുവന്നത്. ഒരു വലിയ ഉത്തരവാദിത്തമാണ് തനിക്കു നിറവേറ്റാൻ ലഭിച്ചത് എന്ന് അരവിന്ദ് സ്വാമി ക്യാപ്ഷനിൽ പറഞ്ഞു.
എ. എൽ. വിജയ് സംവിധാനം ചെയ്യുന്ന ചിത്രം 2020 ജൂൺ 26ന് റിലീസ് ചെയ്യും എന്നായിരുന്നു ആദ്യ തീരുമാനം. പക്ഷെ കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ഷൂട്ടിംഗ് ഉൾപ്പെടെ മാറ്റിവയ്ക്കേണ്ടി വന്നു. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ജയലളിതയായി കങ്കണ ആണ് എത്തുന്നത്.
Post Your Comments