പ്രേഷകരുടെ പ്രിയപ്പെട്ട തെന്നിന്ത്യൻ നടിയാണ് ഖുശ്‍ബു. മലയാളത്തിലും നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഖുശ്‍ബുവിന്റെ രാഷ്ട്രീയത്തിലേക്കുള്ള വരവുമെല്ലാം വലിയ വാർത്തയായിരുന്നു. സമൂഹമാധ്യമങ്ങളിലും സജീവമായ ഖുശ്‌ബു പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു ചിത്രമാണ് വൈറലാകുന്നത്. തന്റെ ഭർത്താവും നടനും സംവിധായകനുമായ സുന്ദർ സിയുടെ ഫോട്ടോയാണ് ഖുശ്‌ബു പങ്കുവെച്ചിരിക്കുന്നത്.
‘എന്റെ യഥാര്‍ഥ ജീവിതത്തിലെ ഹീറോ’ എന്ന ക്യാപ്ഷനോടുകൂടിയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുമായി രംഗത്ത് എത്തിയിരിക്കുന്നത്. മകള്‍ അവന്തിക ജനിച്ചതിനെ കുറിച്ച് അടുത്തിടെ ഖുശ്‍ബു എഴുതിയതും ചര്‍ച്ചയായിരുന്നു. കുടുംബത്തിനൊപ്പമുള്ള ഫോട്ടോകള്‍ മുമ്പും ഖുശ്‍ബു ഷെയര്‍ ചെയ്‍തിട്ടുണ്ട്. 2000 മാര്‍ച്ചില്‍ ഖുശ്‍ബുവും സുന്ദറും വിവാഹിതരായത്.
Post Your Comments