
ബോളിവുഡ് താരങ്ങളുടെ പ്രണയവും വിവാഹവുമെല്ലാം അറിയാൻ പ്രേക്ഷകർക്ക് വലിയ താല്പര്യമാണ്. താരങ്ങളുടെ പ്രണയം എല്ലാം സമൂഹമാധ്യമങ്ങളിൽ വർത്തയാകാറുമുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചാവിഷയമാകുന്നതാണ് രണ്‍ബീര്‍ കപൂറും ആലിയാ ഭട്ട് പ്രണയ ജോഡികളുടെ വിശേഷങ്ങൾ. ഇരുവരുടെയും വിവാഹം എപ്പോഴാണ് നടക്കുക എന്നാണ് ആരാധകർക്ക് അറിയേണ്ടത്. ഇരുവരും നിരന്തരം നേരിടുന്ന ചോദ്യവും ഇത് തന്നെയാണ്.
അതേസമയം വിവാഹ വാര്‍ത്തകളോട് ആദ്യമായി പ്രതികരിച്ച് ആലിയ ഭട്ട് എത്തിയിരുന്നു.പിങ്ക് വില്ലയ്ക്ക് നല്കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്. സ്ഥിരമായി കേള്‍ക്കുന്നൊരു ചോദ്യമാണിത്. എന്നാല്‍ എനിക്ക് വെറും 25 വയസ്സ് മാത്രമാണ് പ്രായം. ഞാന്‍ ഇത്ര നേരത്തെ വിവാഹിതയാകണോ, നടി ചോദിക്കുന്നു. അതേസമയം പെട്ടെന്ന് ഒന്നും വിവാഹം കഴിക്കാന്‍ പദ്ധതിയില്ലെന്നാണ് നടി പറയുന്നത്. താന്‍ വളരെ ചെറുപ്പമാണെന്നും ആലിയ ഭട്ട് പറയുന്നു.
Post Your Comments