മണിച്ചിത്രത്താഴ് പുറത്തിറങ്ങിയിട്ട് 27 വർഷം പിന്നിട്ടിട്ടും മലയാളികൾക്ക് ഈ സിനിമ ഇന്നു പ്രിയങ്കരമാണ്. ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും ചിത്രത്തിലെ നാഗവല്ലി എന്ന കഥാപാത്രത്തെ ഓർക്കാത്ത ഒരു ദിവസം പോലും ജീവിതത്തിൽ ഉണ്ടായിട്ടില്ലെന്ന് ശോഭന. സമൂഹമാധ്യമത്തിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
“”മണിച്ചിത്രത്താഴ് ” എന്ന, എക്കാലത്തെയും മെഗാ ഹിറ്റ് സിനിമയുടെ 27-ാം പിറന്നാൾ ആണ് നാളെ. ഒരു ബ്ലോക്ക്ബസ്റ്റർ സിനിമ എന്നതിലുപരി, ചലച്ചിത്രനിർമ്മാണകലയ്ക്ക് ഇന്നും ഒരു റഫറൻസ് ഗ്രന്ഥമായി ഈ ചിത്രം നിലകൊള്ളുന്നു. എൻെറ ജീവിത യാത്രയിൽ ഈ ചിത്രം വലിയ ഒരു മുതൽക്കൂട്ട് തന്നെയായിരുന്നു…..ഇന്നും അതെ..
നാഗവല്ലിയെ കുറിച്ച് ഓർമ്മിപ്പിക്കപ്പെടാതെ ഒരു ദിവസം പോലും കടന്നു പോകുന്നില്ല എന്ന് തന്നെ പറയാം…സ്രഷ്ടാവ് ശ്രീ ഫാസിലിന് എല്ലാ നന്മകളും നേരുന്നു. ” ശോഭന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.1993 ഡിസംബർ 23നാണ് ‘മണിച്ചിത്രത്താഴ്’ തിയേറ്ററുകളിലെത്തിയത്.
https://www.instagram.com/p/CJGaTm3gi1z/?utm_source=ig_web_copy_link
Post Your Comments