ടെലിവിഷൻ പ്രേഷകരുടെ ഇഷ്ട താരങ്ങളാണ് മൃദുല വിജയും യുവകൃഷ്ണയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍. ചടങ്ങിന്റെ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്.
നീലയും ഓഫ് വൈറ്റ് നിറമുള്ള ലെഹങ്കയില്‍ അതീവ സുന്ദരിയായിട്ടാണ് വിവാഹത്തിന് മൃദുല എത്തിയിരിക്കുന്നത്. നീല നിറമുള്ള കുര്‍ത്തയും മുണ്ടുമായിരുന്നു വരനായ യുവകൃഷ്ണയുടെ വേഷം. പരസ്പരം മോതിരം കൈമാറി കൊണ്ടാണ് മൃദുലയും യുവയും പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുന്നത്. നിരവധി പേരാണ് താരങ്ങൾക്ക് ആശംസകള്‍ അറിയിച്ചിരിക്കുന്നത്.
Post Your Comments