വർഷങ്ങൾ എത്ര പിന്നിട്ട പോയാലും മലയാളികൾ ഇന്നും മറക്കാത്ത അതുല്യ നടനാണ് രതീഷ്. മരണം അദ്ദേഹത്തെ കൊണ്ടുപോയെങ്കിലും ഇന്നും മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ ജീവിക്കുകയാണ് ആ അതുല്യ പ്രതിഭ. മലയാള ചലച്ചിത്ര ലോകത്ത് നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയ നടന് രതീഷ് വിടവാങ്ങിയിട്ട് ഇന്ന് 18 വര്‍ഷം തികയുന്നു.
എഴുപതുകളുടെ അവസാനം വേഴാമ്പല്‍, ഉള്‍ക്കടല്‍ എന്നീ ചിത്രങ്ങളിലെ ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. തുടര്‍ന്ന് തേരോട്ടം എന്ന ചിത്രത്തിലെ സഹനായകനായി. ഭരതന്റെ ‘ചാമരവും ഐ വി ശശിയുടെ ‘തുഷാരവും രതീഷിന്റെ വിധി തന്നെ മാറ്റിയെഴുതി.
കമ്മീഷണറിലെ മോഹന്‍ തോമസായും വേഷമിട്ടു. ഇന്നും പ്രേക്ഷക മനസ്സിൽ നിറഞ്ഞു നിൽക്കുന്ന കഥാപാത്രമായിരുന്നു അത്. ഗംഗോത്രി, ഇന്ത്യന്‍ മിലിട്ടറി ഇന്റലിജന്‍സ്, രാവണപ്രഭു, നിര്‍ണയം, യുവതുര്‍ക്കി, ഏപ്രില്‍ 19, കാബിനറ്റ്, വംശം തുടങ്ങിയ ചിത്രങ്ങളിൽ ഗംഭീര പ്രകടനം കാഴ്ചവെച്ചു.
പിന്നീട് റൊമാന്റിക്ക് നായകനായും ആക്ഷന്‍ ഹീറോ ആയും രതീഷ് വിവിധ സിനിമകളിലൂടെ തന്റെ സാനിധ്യമറിയിച്ചു. 49-ാം വയസ്സില്‍ 2002 ഡിസംബര്‍ 23 നായിരുന്ന രതീഷിന്റെ മരണം.
Post Your Comments