
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് നിത്യ ദാസ്. ദിലീപിന്റെ കോമഡി ചിത്രം ഈ പറക്കും തളികയിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നിത്യ പിന്ന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടു നിന്നെങ്കിലും അവതാരകയായി പ്രേക്ഷകരിലേക്ക് വീണ്ടും തിരിച്ചെത്തി.
സമൂഹമാധ്യമങ്ങളിലും സജീവമായ നിത്യ പങ്കുവെക്കാറുള്ള എല്ലാ ചിത്രങ്ങളും ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ നിത്യ പങ്കുവെച്ച ഒരു വിഡിയോയാണ് വൈറലാകുന്നത്. മകൾ നൈനയ്ക്കൊപ്പമുള്ള ഒരു വിഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.
തന്നെ പുറകില്‍ നിന്നും ആലിംഗനം ചെയ്യുന്ന മകളോടൊപ്പം താന്‍ കിടക്കുന്ന വീഡിയോ ആണ് നടി ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. പൂച്ചക്കണ്ണും നീണ്ട മുഖവുമുള്ള നൈനയ്ക്ക് 39കാരിയായ അമ്മയുടെ അതേ രൂപഭാവങ്ങള്‍ തന്നെയാണുള്ളത്.
https://www.instagram.com/p/CIzi7j3pS51/?utm_source=ig_web_copy_link
Post Your Comments