
വീട് പൊളിക്കുന്നതിനെതിരെ നടി കങ്കണ റണാവത്ത് നൽകിയ ഹർജി കോടതി തള്ളി. വീടിന്റെ ഒരു ഭാഗം പൊളിക്കുന്നതിന് ബ്രിഹാന്‍ മുംബൈ മുന്‍സിപ്പല്‍ കോര്പ്പറേഷന് നല്കിയ നോട്ടീസിനെതിരെയാണ് കങ്കണ ഹർജി നൽകിയത്. ആറ് മാസത്തിനുള്ളില്‍ ഹൈക്കോടതിയെ സമീപിക്കാനും നിര്‍ദ്ദേശിച്ചു.
മുംബൈ ഖാര് വെസ്റ്റിലെ ഓര്‍ക്കിഡ് ബ്രീസ് ബില്‍ഡിംഗിന്റെ അഞ്ചാംനിലയില്‍ കങ്കണയ്ക്ക് മൂന്ന് ഫ്ളാറ്റുകളാണ് ഉണ്ടായിരുന്നത്. അതിനെ ഒരു ഫ്ളാറ്റിക്കിമാറ്റുകയും 50 ശതമാനത്തോളം സ്ഥലം വാസയോഗ്യമല്ലാതാക്കുകയും ചെയ്തു. കെട്ടിട നിര്‍ണാണ സമയത്ത് നല്കിയ രൂപരേഖയില്‍ നിന്ന് മാറ്റംവരുത്തിയാണ് ഇത്തരത്തിൽ പണിതത്.
കെട്ടിടത്തിന്റെ രൂപരേഖയില്‍ മാറ്റംവരുത്തി നിര്‍മാണം നടത്തിയതിനാല്‍ അനധികൃത നിര്‍മാണം പൊളിച്ചുമാറ്റുമെന്നാണ് കങ്കണയ്ക്ക് നല്കിയ നോട്ടീസില്‍ പറയുന്നത്. ഇല്ലെങ്കിൽ നിയമനടപടി നേരിടേണ്ടതായി വരും.
Post Your Comments