ഫഹദിന്റെ ’മാലിക്’ വരുന്നു ; ആകാംഷയോടെ ആരാധകർ

ഫഹദ് 20 കിലോയോളം ഭാരം കുറച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഫഹദ് ഫാസില്‍ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘മാലിക്’ ‌ 2021 മെയ് 13–ന് തീയറ്ററുകളിലെത്തും. രണ്ട് കാലഘട്ടങ്ങളാണ് ചിത്രത്തിൽ കാണിക്കുന്നത്. ‌ഇരുപത് വയസ് മുതല്‍ 55 വയസ് വരെയുള്ള സുലൈമാന്റെയും അയാളുടെ തുറയുടെയും ജീവിതമാണ് സിനിമ.

അതിഗംഭീര മേക്കോവറാണ് ചിത്രത്തിൽ ഫഹദിന്റേത്. 27 കോടിയോളം മുതൽമുടക്കുള്ള ചിത്രത്തിന് വേണ്ടി ഫഹദ് 20 കിലോയോളം ഭാരം കുറച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിൽ ജോജു ജോർജ്, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, നിമിഷ സജയൻ, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്ദുനാഥ് എന്നിവരും അഭിനയിക്കുന്നുണ്ട്.

Share
Leave a Comment