മലയാള സിനിമയിൽ എത്തിയിട്ട് മൂന്നു വർഷങ്ങൾ ആയ സന്തോഷം പങ്കുവെച്ച് സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടെയും മകൾ കല്യാണി പ്രിയദർശൻ. അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് കല്യാണി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.
ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു കല്യാണി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നാലെ തമിഴിലും മലയാളത്തിലും താരപുത്രി അഭിനയിച്ചു. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേദിവസമാണ് നടിയുടെ ആദ്യ ചിത്രം പുറത്തിറങ്ങിയത്.
#3yearsofkalyanism എന്ന ഹാഷ്ടാഗിലാണ് നടിക്ക് ആശംസകള്‍ നേര്‍ന്ന് ആരാധകര്‍ ട്വീറ്റുകളുമായി എത്തിയത്. പിന്നാലെ ആരാധകരുടെ സ്നേഹത്തിന് നന്ദി പറഞ്ഞ് നടിയും ട്വിറ്ററില്‍ എത്തി. സത്യസന്ധമായി, ഇത്രയും സ്‌നേഹം നേടാന്‍ ഞാന്‍ എന്താണ് ചെയ്തതെന്ന് എനിക്കറിയില്ല, എന്നാല്‍ ഒരു ദിവസം ഇവര്‍ക്കെല്ലാം അഭിമാനമായി മാറാന്‍ എനിക്ക് കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, കല്യാണി പ്രിയദര്‍ശന്‍ കുറിച്ചു.
Post Your Comments