CinemaHollywoodLatest NewsNEWS

അമ്പത് ശതമാനത്തിൽ കൂടുതൽ ഇംഗ്ലീഷ് സംഭാഷണം ; ‘ഫണ്ണി ബോയ്’ ഓസ്‌കാറിനില്ല

ഫീച്ചര്‍ ഫിലിം വിഭാഗത്തിലായിരുന്നു സിനിമ മത്സരിച്ചിരുന്നത്

ഇന്‍ഡോ-കനേഡിയന്‍ സംവിധായികയായ ദീപ മേത്തയുടെ ‘ഫണ്ണി ബോയ്’ക്ക് കാനഡയുടെ ഔദ്യോഗിക ഓസ്‌കാര്‍ നാമനിര്‍ദ്ദേശമില്ലെന്ന് റിപ്പോർട്ട്. ഫീച്ചര്‍ ഫിലിമില്‍ 50 ശതമാനം മാത്രമേ ഇംഗ്ലീഷ് സംഭാഷണങ്ങള്‍ ഉപയോഗിക്കാന്‍ പാടുള്ളെന്ന് കാട്ടിയാണ് സിനിമ തള്ളിയത്. 93-ാം അക്കാഡമി അവാര്‍ഡിലേക്കായി ഫീച്ചര്‍ ഫിലിം വിഭാഗത്തിലായിരുന്നു സിനിമ മത്സരിച്ചിരുന്നത്.

ബ്രണ്ടണ്‍ ഇന്‍ഗ്രാം, നിമ്മി ഹരസ്ഗാമ, അലി കസ്മി, അഗം ദര്‍ശി, അരുഷ് നന്ദ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ശ്യാം ശെല്‍വദുരയുടെ ഇതേപേരിലുള്ള നോവലാണ് ദീപ സിനിമയാക്കിയത്.

രണ്ട് വിഭാഗങ്ങളിലാണ് സിനിമ മത്സരിച്ചിരുന്നത്. ഇനി പൊതുവിഭാഗമാണ് മുന്നിലുള്ളത്. ഇവിടെ സിനിമയ്ക്ക് സാധ്യതകളുണ്ടെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

shortlink

Post Your Comments


Back to top button