തന്നിലെ കലാകാരനെ അംഗീകരിക്കാന്‍ പലര്‍ക്കും മടിയുണ്ടായിരുന്നുവെന്നും മിമിക്രിയുമായി നടന്നപ്പോള്‍ വെറുതെ സമയം കളയാതെ വല്ല പനിക്കും പോയി ജീവിക്കൂ എന്ന് പറഞ്ഞവര്‍ ഏറെയാണെന്നും വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേ ധര്മജന് ബൊള്‍ഗാട്ടി പറയുന്നു.
‘സ്റ്റേജിലെ പ്രകടനങ്ങള്‍ക്ക് നാട്ടുകാര്‍ കൈയ്യടിക്കുകയും ആര്‍ത്തു ചിരിക്കുകയും ചെയ്യുന്നത് കണ്ടപ്പോള്‍ ഇതാണ് എന്റെ വഴിയെന്നു ഞാന്‍ ഉറപ്പിച്ചു. കൂടെ നടന്നവരെല്ലാം ഓരോ ജോലി തേടി സ്വന്തം ജീവിതത്തിലേക്ക് മാറി നടന്നപ്പോഴും ഞാന്‍ കലാരംഗവുമായി കടന്നു കൂടി. ധര്മജന് വഴിതെറ്റി പോകുന്നു. മിമിക്രി കാണിച്ചു നടക്കാതെ വല്ല പണിക്കും പോയ്ക്കൂടെ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ തലയ്ക്ക് ചുറ്റും കറങ്ങി നടക്കുന്ന കാലമായിരുന്നു അത്. വീട്ടുകാര്‍ക്ക് എന്റെ കാര്യത്തില്‍ വലിയ ആശങ്കയുള്ളതായിട്ട് അന്നും ഇന്നും തോന്നിയിട്ടില്ല. പ്രോത്സാഹനമോ നിരുല്സാഹപ്പെടുത്തലോ അവരില്‍ നിന്ന് ഇതുവരെ ലഭിച്ചിട്ടില്ല. ഞാന്‍ നാലളറിയുന്ന മുഖമായി സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടതൊന്നും അമ്മ തിരിച്ചറിഞ്ഞിട്ടില്ല. സിനിമാ നടന് എന്ന നിലയില്‍ ഇന്ന് ഉദ്ഘാടനങ്ങള്‍ക്ക് ക്ഷണിക്കപ്പെടും. അവിടെ പോകുമ്പോള്‍ മാലയും ബൊക്കയുമെല്ലാം നല്കി പലരും എന്നെ സ്വീകരിക്കും. തിരിച്ചു പോരുമ്പോള്‍ അതെല്ലാം വണ്ടിയില്‍ എടുത്തുവച്ചു തരും’.
Post Your Comments