ടിക് ടോക്കിലൂടെ ശ്രദ്ധനേടിയ നർത്തകനാണ് അർജ്ജുൻ. നർത്തകി സൗഭാഗ്യ വെങ്കിടേഷിന്റെ ഭർത്താവ് കൂടിയായ അർജുൻ ‘ചക്കപ്പഴ’മെന്ന ജനപ്രിയ പരിപാടിയിലൂടെ ആരാധക പ്രീതിനേടിയിരുന്നു. ശിവൻ എന്ന കഥാപാത്രമായി ഇനി ഇല്ലെന്നു അർജ്ജുൻ അറിയിച്ചതിൽ ആരാധകർ നിരാശയിലാണ്. അതിനുള്ള കാരണം തുറന്നു പറയുകയാണ് അർജ്ജുൻ ഇപ്പോൾ.
‘‘സമയക്കുറവാണ് പ്രധാന കാരണം. ഷെഡ്യൂളുകൾ നീണ്ടു പോകുന്നു. അത് ഞങ്ങളുടെ ഡാൻസ് ക്ലാസിനെ ബാധിച്ചു തുടങ്ങിയതോടെയാണ് പിൻമാറാൻ തീരുമാനിച്ചത്. ഒരു മാസം വർക്കിനിടയിൽ വളരെക്കുറച്ച് അവധി ദിവസങ്ങളേ കിട്ടുന്നുള്ളൂ. രണ്ടും കൂടി മാനേജ് ചെയ്യാൻ പറ്റുന്നില്ല. 200 വിദ്യാർഥികളുണ്ട്. സമയമില്ല, ക്ലാസ് പിരിച്ചു വിടുന്നു എന്ന് അവരോട് എങ്ങനെ പറയും. മാത്രമല്ല, ഞങ്ങളുടെ വലിയ പാഷൻ കൂടിയാണ് നൃത്തം. അതിൽ കോംപ്രമൈസ് ചെയ്ത് മുന്നോട്ടു പോകേണ്ടതില്ല എന്നാണ് തീരുമാനിച്ചത്. സൗഭാഗ്യയ്ക്ക് ഒറ്റയ്ക്ക് ക്ലാസുകൾ മാനേജ് ചെയ്യാൻ പറ്റുന്നില്ല’’. – അർജുൻ ‘വനിത ഓൺലൈനോ’ട് പങ്കുവച്ചു.
Post Your Comments