GeneralKollywoodLatest NewsNEWS

അതിനു വേണ്ടി സൂര്യ സാര്‍ അത്ര കഠിനമായിട്ടാണ് വര്‍ക്ക് ഔട്ട്‌ ചെയ്തത്

ഏതു രംഗം  ചെയ്യുമ്പോഴും അദ്ദേഹം ആ കഥാപാത്രത്തിന്റെ വേദനയും നിസഹായതയുംഉള്‍ക്കൊണ്ടിരുന്നു

സുരറൈ പോട്രു എന്ന സിനിമയിലെ സൂര്യയുടെ പ്രകടനത്തെ വിലയിരുത്തി നടി അപര്‍ണ ബാലമുരളി. അപര്‍ണയുടെ സിനിമാ ജീവിതത്തിലും വലിയ ഇംപാക്റ്റ്‌ ഉണ്ടാക്കിയ കഥാപാത്രമാണ് സുരറൈ പോട്രു എന്ന സിനിമയില്‍ വേഷം.  സിനിമയിലെ സൂര്യയുടെ പത്തൊന്‍പത് വയസ്സുള്ള ഗെറ്റപ്പ് ആ നടന്റെ ആത്മ സമര്‍പ്പണത്തിന്റെ ഫലമാണെന്നും ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കവേ അപര്‍ണ ബാലമുരളി പറയുന്നു.

‘എനിക്ക് തോന്നുന്നു സെറ്റിലെ എല്ലാ നിമിഷങ്ങളിലും അദ്ദേഹം നെടുമാരന്‍ എന്ന ആ കഥാപാത്രമായി തന്നെയായിരുന്നു നില്‍ക്കുന്നതെന്ന്. ഏതു രംഗം  ചെയ്യുമ്പോഴും അദ്ദേഹം ആ കഥാപാത്രത്തിന്റെ വേദനയും നിസഹായതയുംഉള്‍ക്കൊണ്ടിരുന്നു. എടുത്തു പറയുകയാണെങ്കില്‍ ക്ലൈമാക്സ് സീനാണ്  എനിക്ക് ഏറ്റവും കണ്ണു നിറയുന്നതായി തോന്നിയത്. സിനിമയില്‍ മാരന്റെ പത്തൊന്‍പത് വയസ്സുള്ള ഗെറ്റപ്പും ഉണ്ട്. അതിനു വേണ്ടി സൂര്യ സാര്‍ അത്ര കഠിനമായിട്ടാണ് വര്‍ക്ക് ഔട്ട്‌ ചെയ്തത്.  ഡയറ്റിംഗ് വര്‍ക്ക്‌ ഔട്ട്‌ ചെയ്തത്. ഡയറ്റിംഗ് വര്‍ക്ക് ഔട്ട്‌ ഇതൊക്കെ പൊതു ജീവിതത്തില്‍ കുറവാണ്.  കുറച്ചു മടിയുണ്ട്. ഇഷ്ട ഭക്ഷണമൊക്കെ നന്നായി കഴിക്കാറുണ്ട്. മുന്‍പ് ഞാന്‍ ജിമ്മില്‍ കിക്ക് ബോക്സിംഗിന് ചേര്‍ന്നിരുന്നു. ഇപ്പോള്‍ പതിവായി യോഗ ചെയ്യുന്നുണ്ട്’.

shortlink

Related Articles

Post Your Comments


Back to top button