സാരിയിൽ തിളങ്ങി ആൻ അഗസ്റ്റിൻ ; അമ്മയുടെ സാരി തരുന്ന അനുഭൂതി ഇതിനില്ലെന്ന് താരം

അമ്മയുടെ പഴയ സിംപിള്‍ കോട്ടന്‍ സാരി തരുന്ന അനുഭൂതി മറ്റൊന്നിലും ലഭിക്കില്ലെന്ന് ആൻ പറയുന്നു

നടൻ അഗസ്റ്റിന്റെ മകൾ എന്നതിലുപരി നല്ലൊരു നടിയായി അറിയപ്പെടുന്ന താരമാണ് ആൻ അഗസ്റ്റിൻ. ലാൽജോസ് ചിത്രം എൽസമ്മ എന്ന ആൺകുട്ടിയിലൂടെ മലയാളി പ്രേഷകരുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് ആൻ. വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടു നിന്ന താരം ഒന്ന് രണ്ട് സിനിമകളില്‍ ചെറിയ റോളില്‍ എത്തിയിരുന്നു. ഇപ്പോഴിതാ ആൻ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച ഒരു ചിത്രമാണ് ശ്രദ്ധേയമാവുന്നത്.

മുന്തിരിവൈന്‍ നിറത്തിലുള്ള സാരിയില്‍ അതീവ സുന്ദരിയായാണ് ആൻ എത്തിയിരിക്കുന്നത്. ചിത്രത്തോടൊപ്പം വികാരനിര്‍ഭരമായൊരു കുറിപ്പും ആൻ പങ്കുവെച്ചിട്ടുണ്ട്.

‘ഈ ഒരു സാരിയിലൂടെ എന്റെ അമ്മയുടെ അലമാരയിലുള്ള സാരികളെ കുറിച്ചുള്ള ഓര്‍മ്മകള്‍ തിരികെ കൊണ്ട് വരികയാണ്.

അവരുടെ പക്കലുണ്ടായിരുന്ന പഴയ സിംപിള്‍ കോട്ടന്‍ സാരി തരുന്ന അനുഭൂതി മറ്റൊന്നിലും ലഭിക്കില്ല. എനിക്ക് വേണമെങ്കില്‍ മറ്റെന്തെങ്കിലും ധരിക്കാം. പക്ഷേ ഇത് നല്‍കുന്ന ആസ്വാദനം ഉണ്ടാവില്ലെന്നും ആന്‍ പറയുന്നു.

Share
Leave a Comment