കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് അവതാരകയും നടിയുമായ എലീന പടിക്കല്‍.താരത്തിന്റെ വിവാഹകാര്യമാണ് സോഷ്യൽ മീഡിയയിൽ ചർച്ച. ആറു വര്‍ഷത്തെ നീണ്ട പ്രണയത്തിനൊടുവിലാണ് തന്റെ വിവാഹമെന്ന് താരം പങ്കുവച്ചു. കോഴിക്കോട് സ്വദേശി ആയ രോഹിത് പി നായര്‍ ആണ് എലീനയുടെ വരന്‍.
‘ഹിന്ദുവാണ്, ഇന്റര്‍കാസ്റ്റ് മാര്യേജ് ആണ്. എന്റെ പ്രായമാണ് പുള്ളിക്കും. എഞ്ചിനീയറാണെങ്കിലും ഇപ്പോള്‍ ബിസിനസില്‍ സജീവമാണ്’ എന്നാണ് എലീന പറഞ്ഞത്. ഇതോടെ താരത്തിനെതിരെ വിമര്‍ശനങ്ങൾ സജീവമാകുകയാണ്.
read also:അപ്പുവിന്റെ നേട്ടത്തെ കുറിച്ച് പങ്കുവച്ച് ആദിത്യനും അമ്പിളി ദേവിയും
‘ഇതുപോലേ കുറെ ഇറങ്ങി തിരിക്കും അവസാനം ഒക്കത്തു ഒരെണ്ണം ആകുമ്ബോള്‍ അവന്‍ വേറെ ഒന്നിന്റെ കൂടെ പോകും…’ എന്നിങ്ങനെയുള്ള വിമർശനങ്ങൾ ഉയർന്നതോടെ വായടപ്പിക്കുന്ന മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് എലീന.
‘എല്ലാവിധ ബഹുമാനത്തോടെയും പറയട്ടെ സര്‍, അങ്ങനെ എല്ലാവരെയും പോലെ ഇറങ്ങി തിരിച്ച അല്ല ഞാന്‍. നല്ലത് പോലെ ആലോചിച്ചു മാതാപിതാക്കളുടെ അനുവാദത്തോടെയാണ് ഞാന്‍ തീരുമാനം എടുത്തത്. പിന്നെ എനിക്ക് നേരെ ഒരു വിരല്‍ ചൂണ്ടുമ്ബോള്‍ ചിന്തിക്കുക, ബാക്കി ഉള്ള വിരലുകള്‍ ആരുടെ നേരെ ആണ് എന്ന്, ദൈവം അനുഗ്രഹിക്കട്ടെ’ എന്നാണ് എലീന പടിക്കല്‍ മറുപടി നൽകിയത്.
Post Your Comments