
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരം ദമ്പതിമാരാണ് ആദിത്യനും അമ്പിളി ദേവിയും. സോഷ്യൽ മീഡിയയിൽ സജീവമായ ഇവർ മൂത്തമകൻ അമർനാഥ് എന്ന അപ്പുവിന്റെ നേട്ടത്തെ കുറിച്ചു പങ്കുവച്ചു എത്തിയിരിക്കുകയാണ് ഇപ്പോൾ.
‘അപ്പുക്കുട്ടന് ഡാൻസ് പെർഫോമൻസിനു വീണ്ടും ഫസ്റ്റ്’എന്ന ക്യാപ്ഷ്യനോടെയാണ് മകൻ സമ്മാനം ഏറ്റുവാങ്ങുന്ന ചിത്രങ്ങൾ ഇരുവരും ഷെയർ ചെയ്‌തത്. മുൻപും അപ്പുവിന് ഡാൻസിന് സമ്മാനം ലഭിച്ചിരുന്നു. അപ്പുവിന് ആശംസകളുമായി ആരാധകരും എത്തിക്കഴിഞ്ഞു.
Post Your Comments