പ്രേഷകരുടെ ഇഷ്ടപെട്ട താരകുടുംബമാണ് കൃഷ്ണകുമാറിന്റേത്. കൃഷ്ണകുമാറും ഭാര്യ സിന്ധുവും മക്കളായ അഹാനയും ഹൻസികയും ഇഷാനിയും ദിയയും വീട്ടു വിശേഷങ്ങളും മറ്റുമായി സോഷ്യൽ മീഡിയയിൽ ഏറെ സജീവവുമാണ്. ഇപ്പോഴിതാ താരത്തിന്റെ രണ്ടാമത്തെ മകൾ ദിയയെക്കുറിച്ചുള്ള വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്.
ദിയക്ക് സ്വന്തമായി ഓസി ടാക്കീസ് എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ ഉണ്ട്. ഇതിലൂടെയാണ് ദിയ തന്റെ വിശേഷങ്ങൾ പങ്കുവെക്കാറുള്ളത്. എപ്പോഴും വീഡിയോകളിലും ഫോട്ടോകളിലും ദിയക്കൊപ്പം സ്ഥിരം കാണുന്ന സുഹൃത്താണ് വൈഷ്ണവ്. ഇരുവരും ഒന്നിച്ചുള്ള എല്ലാ വീഡിയോസും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ വൈഷ്ണവ് പങ്കുവെച്ച ഒരു പോസ്റ്റാണ് ശ്രദ്ധേയമാവുന്നത്.
ഈ ദിവസങ്ങളിൽ ഉദയവും അസ്തമയുമൊക്കെ ഈ മുഖമാണ് കാണുന്നതെന്ന കുറിപ്പോടുകൂടിയാണ് വൈഷ്ണവ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് പിന്നാലെ കമൻറ്റുമായി ആരാധകരും രംഗത്തെത്തി. നിങ്ങൾ പ്രണയത്തിലാണോ ? എന്നാണ് വിവാഹം കഴിക്കുന്നത് എന്ന് തുടങ്ങിയ ചോദ്യങ്ങളാണ് ആരാധകർ ഉന്നയിക്കുന്നത്.
Post Your Comments