GeneralLatest NewsNEWSTV Shows

ഒരു എപ്പിസോഡിന് 1 മുതല്‍ 2 ലക്ഷം വരെ പ്രതിഫലം; ഏറ്റവുമധികം പ്രതിഫലം വാങ്ങിയ താരസുന്ദരിമാരെക്കുറിച്ച് അറിയാം

സീ ടിവിയിലെ ശ്രദ്ധനേടിയ താരമാണ് ദിവ്യാങ്ക

മിനിസ്ക്രീൻ താരങ്ങൾക്ക് ആരാധകർ ഏറെയാണ്. കോവിഡ് പ്രതിസന്ധിയിൽ തിയറ്ററുകൾ അടച്ചിട്ടതോടെ ടെലിവിഷന് പ്രേക്ഷർ വർദ്ധിച്ചു. ടെലിവിഷന്‍ മേഖലയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരസുന്ദരിമാരെക്കുറിച്ചു അറിയാം.

ഒരു എപ്പിസോഡിനു ഒരു ലക്ഷം മുതൽ 2 വരെ പ്രതിഫലം വാങ്ങുന്ന താരങ്ങളുണ്ട്. ഇന്ത്യന്‍ ടെലിവിഷനിലെ ശ്രദ്ധേയമായ താരങ്ങളില്‍ ഒരാളാണ് ഹിന ഖാന്‍. സ്റ്റാര്‍ പ്ലസിലെ നിരവധി സീരിയലുകളില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹിന സല്‍മാന്‍ ഖാന്‍ അവതാരകനായിട്ടെത്തുന്ന ബിഗ് ബോസ് ഹിന്ദി സീസണ്‍ പതിനൊന്നില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയ താരമാണ്. 2015-16 മുതലിങ്ങോട്ട് ഏറ്റവും കൂടുതല്‍ പ്രതിഫലം സ്വന്തമാക്കുന്ന ഹിന ഒരു എപ്പിസോഡിന് ഒന്നര മുതല്‍ രണ്ട് ലക്ഷം രൂപയാണ് പ്രതിഫലം കൈപ്പറ്റുന്നത്.

സീ ടിവിയിലെ ശ്രദ്ധനേടിയ താരമാണ് ദിവ്യാങ്ക. ദൂരദര്‍ശനിലൂടെ കരിയര്‍ ആരംഭിച്ച ദിവ്യാങ്ക ഇന്ത്യന്‍ ടെലിവിഷന്‍ അക്കാദമി അവാര്‍ഡില്‍ മികച്ച നടിയ്ക്കുള്ള പുരസ്കാരം നേടിയിരുന്നു. ഒരു എപ്പിസോഡിന് 80,000 മുതല്‍ 85000 രൂപ വരെ ദിവ്യാങ്കയ്ക്ക് ലഭിക്കുന്നുണ്ട്.

ഹിന്ദി ടെലിവിഷന്‍ നടിമാരില്‍ ശ്രദ്ധേയായ ജെന്നിഫര്‍ വിന്‍ഗെറ്റ് ഒരു ലക്ഷം രൂപയാണ് ഓരോ എപ്പിസോഡിനും ജെന്നിഫര്‍ വാങ്ങിക്കുന്നത്. ഇത്തരത്തിൽ വൻ പ്രതിഫലം വാങ്ങുന്ന മറ്റു നായികമാരാണ് സുരഭി ജ്യോതി, ആശ നെഗി, നിയ ശര്‍മ്മ, സാക്ഷി തന്‍വാര്‍, ക്രിസ്റ്റര്‍ ഡിസൂസ, ദര്‍ഷ്ടി ധാമി തുടങ്ങിയവർ

shortlink

Related Articles

Post Your Comments


Back to top button