BollywoodGeneralLatest NewsNEWS

ഡ്രാ​ഗണ്‍ഫ്ലൈ ക്ലബില്‍ നടന്ന റെയ്ഡിൽ നടന്‍ ഹൃത്വിക് റോഷന്റെ മുന്‍ഭാര്യ സുസൈന്‍ ഖാന്‍ അറസ്റ്റില്‍

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന ഉൾപ്പെടെ 34 പേരെയാണ് ഇവി‌ടെ നിന്നും അറസ്റ്റ് ചെയ്തത്

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച നടന്‍ ഹൃത്വിക് റോഷന്റെ മുന്‍ഭാര്യയും ഇന്റീരിയര്‍ ഡിസൈനറുമായ സുസൈന്‍ ഖാന്‍ അറസ്റ്റില്‍. മുംബൈ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

മുംബൈ വിമാനത്താവളത്തിന് സമീപത്തുള്ള മുംബൈ ഡ്രാ​ഗണ്‍ഫ്ലൈ ക്ലബില്‍ നടന്ന റെയ്ഡിലാണ് താരത്തെ അറസ്റ്റ് ചെയ്തത്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന ഉൾപ്പെടെ 34 പേരെയാണ് ഇവി‌ടെ നിന്നും അറസ്റ്റ് ചെയ്തത്.

read also:കുടുംബ പ്രേക്ഷകരുടെ പ്രിയതാരങ്ങൾ വിവാഹിതരാകുന്നു; നിശ്ചയം നാളെ

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ, നിയമാനുസൃതമായതില്‍ കൂടുതല്‍ അതിഥികളെ ക്ലബ്ബില്‍ പ്രവേശിപ്പിച്ചിരുന്നുവെന്നും വന്നവര്‍ ആരും തന്നെ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചിരുന്നില്ലെന്നും പൊലീസ് പറയുന്നു. :

shortlink

Related Articles

Post Your Comments


Back to top button