ലോകം മുഴുവൻ കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാനുള്ള ത്രീവ്രശ്രമത്തിലാണ്. ഇന്ത്യയിൽ കോവിഡ് പടര്‍ന്നുപിടിച്ച നാളില്‍ അഭിനയം വിട്ടു രോഗികളെ പരിചരിക്കാന്‍ തന്റെ പഴയ നഴ്സ് കുപ്പായമിട്ട ബോളിവുഡ് നടി ശിഖ മല്‍ഹോത്ര ഏറെ വാര്‍ത്താശ്രദ്ധ നേടിയിരുന്നു. എന്നാൽ ആരോഗ്യമേഖലയിലെ കഠിനമായ സേവനങ്ങൾക്കിടയിൽ നടിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത് ആരാധകരെ നിരാശയിലാഴ്ത്തി. അതിനു പിന്നാലെ പക്ഷാഘാതം വന്ന് ശിഖ കിടപ്പിലായെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. ചികിത്സയിലാണെങ്കിലും നില മെച്ചപ്പെട്ടെന്ന് ആരാധകരെ അറിയിച്ചിരിക്കുകയാണ് താരമിപ്പോൾ.
read also:പലരും സംഘിയെന്നു വിളിക്കാറുണ്ട്; തന്റെ രാഷ്ട്രീയത്തെക്കുറിച്ചു നടി മായ മേനോൻ
പതിയെ സാധാരണനിലയിലേക്ക് മടങ്ങിയെത്തുന്നുണ്ടെന്ന് ഇന്‍സ്റ്റഗ്രാമിലൂടെയാണ് സി പങ്കുവച്ചത്. ഇതിനുപിന്നാലെ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ തന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് ശിഖ വിവരിച്ചത്.
‘ ആരോഗ്യം മെച്ചപ്പെടുന്നുണ്ട് പക്ഷെ അത് വളരെ സാവധാനമാണ് സംഭവിക്കുന്നത്. എന്ന് വീണ്ടും നടക്കാനാകുമെന്ന് എനിക്ക് അറിയില്ല’ ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ശിഖ പറഞ്ഞു.
മുംബൈയിലെ കൂപ്പര്‍ ആശുപത്രിയില്‍ ആയിരുന്നു താരത്തിന്റെ ചികിത്സ. എന്നാൽ ആരോഗ്യസ്ഥിതി മെച്ചപ്പെടാതിരുന്നതിനാല്‍ പിന്നീട് താരത്തെ കെഇഎം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Post Your Comments