ഫിറ്റ്നസ്സ്, ആരോഗ്യകാര്യങ്ങളിൽ ഏറെ ശ്രദ്ധാലുവാണ് മലയാളികളുടെ പ്രിയപ്പെട്ട ഗായികയും അവതാരികയും നടിയുമൊക്കെയായ റിമി ടോമി. വർഷങ്ങൾ കടന്നുപോവുന്തോറും കൂടുതൽ ചെറുപ്പമായി വരികയാണ് റിമി. വ്യായാമവും ഡയറ്റുമൊക്കെയായി ആരോഗ്യകാര്യത്തിൽ പഴയതിലും ശ്രദ്ധ നൽകുന്ന ഒരു റിമിയെ ആണ് ഇപ്പോൾ കാണാൻ കഴിയുക. റിമി ടോമിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.
ചുവന്ന ഡ്രസ്സിൽ അതീവ സുന്ദരിയായിട്ടാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ക്രിസ്മസിനോടനുബന്ധിച്ചുള്ള ഫോട്ടോഷൂട്ട് എന്ന് തോന്നിക്കുംവിധമുള്ള ചുപ്പ ഡ്രസ്സാണ് റിമി അണിഞ്ഞിരിക്കുന്നത്. നിരവധി ആരാധകരാണ് ചിത്രത്തിന് കമൻറ്റുമായി എത്തിയിരിക്കുന്നത്.
ചുവന്ന റോസാപ്പൂവിനെ പോലെ മനോഹാരിയായിരിക്കുന്നുവെന്ന് ആരാധകർ കമന്റ്റ് എഴുതിയിരിക്കുന്നു.
https://www.instagram.com/p/CJFcqZFBJFR/?utm_source=ig_web_copy_link
Post Your Comments