അഭനയത്തിൽ മാത്രമല്ല പാചകത്തിലും ഉസ്താദാണ് മലയാളികളുടെ സ്വന്തം മോഹൻലാൽ. തനിക്ക് ഇഷ്ടപെടുന്ന ഭക്ഷണത്തിന്റെ രുചിക്കൂട്ട് ചോദിച്ച് മനസിലാക്കി അത് പരീക്ഷിക്കാനും ലാലേട്ടൻ മറക്കാറില്ല. ഇപ്പോഴിതാ ഒരു അടിപൊളി റെസിപ്പിയുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ. കാളാഞ്ചി മീൻ വറുത്ത ഒരു അടിപൊളി രുചികൂട്ടുമായാണ് ലാലേട്ടൻ എത്തിയിരിക്കുന്നത്.
മോഹൻ ലാലിൻറെ അടുത്ത സുഹൃത്തും സംവിധായകനുമായ പ്രിയദർശന്റെ അമ്മയുടെ പക്കൽ നിന്നും പകർന്നു കിട്ടിയ രുചിക്കൂട്ടാണിത്. ലോക്ക്ഡൗൺ നാളുകളിൽ വീണു കിട്ടിയ നേരം പാകം ചെയ്ത ഫിഷ് ഫ്രൈയുടെ വീഡിയോ എന്നാണ് ക്യാപ്ഷനിൽ പറഞ്ഞിരിക്കുന്നത്.
ലാലേട്ടന്റെ റെസിപ്പി കണ്ടു നോക്കൂ. അഞ്ചു മിനിറ്റിനുള്ളിൽ തയാറാക്കി വിളമ്പുന്നതാണ് തന്റെ രീതി എന്ന് മോഹൻലാൽ. അടുത്തിടെ മോഹൻലാലിൻറെ കുക്കിംഗ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.
https://www.instagram.com/tv/CJD7HqEHK0K/?utm_source=ig_web_copy_link
Post Your Comments